കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരിയിൽ മോദി യുഗത്തിന്റെ അന്ത്യം!!! കോൺഗ്രസ് വൻനേട്ടത്തിൽ; കർണ്ണാടക കലങ്ങിമറിയും

Google Oneindia Malayalam News

കാവേരി നദീജല തർക്കത്തിൽ കർണ്ണാടകയ്ക്ക് അനുകൂലമായുള്ള
സൂപ്രീകോടതി വിധിയിൽ ലോട്ടറിയടിച്ചത് കോൺഗ്രസിന്. കർണ്ണാടക
രണ്ടുമാസത്തിനകം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീരിക്കുമ്പോൾ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വം സുപ്രീംകോടതി വിധിയോടെ കൂടുതൽ ആത്മവിശ്വാസത്തിലായിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരഞ്ഞ മണ്ണിൽ വീണ്ടും താമര വിരിയിക്കാമെന്ന ബി.ജെ.പിയുടെ മോഹങ്ങൾക്ക് സുപ്രീം കോടതി വിധി തിരിച്ചടയാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾക്ക്.

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?? പിണറായിയെ വിമര്‍ശിച്ച് ജോയ് മാത്യുനമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?? പിണറായിയെ വിമര്‍ശിച്ച് ജോയ് മാത്യു

കാവേരി ഒരു നദി മാത്രല്ല

കാവേരി ഒരു നദി മാത്രല്ല

തമിഴ്‌നാടുമായുള്ള നദീജല തർക്കം എന്നതിലുപരി ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ കാവേരി പ്രശ്‌നത്തെ വൈകാരിമായാണ് സമീപിക്കുന്നത്. കാവേരിയിൽ നിന്ന് ഒരുതുള്ളി അധിക ജലം പോലും നഷ്ടപ്പെടരുതെന്ന നൽകരുതെന്ന വാശിയിലാണ് ഇരുകൂട്ടരും. തിരഞ്ഞെടുപ്പുകളിലെല്ലാം കാവേരി നദീജല തർക്കം ചൂടേറി ചർച്ചകളാവാറുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള കർണ്ണാടക സർക്കാരിന്റെ പിടിപ്പുകേടാണ് നദീജല തർക്കത്തിൽ കർണ്ണാടകയ്ക്ക് വിനയാകുന്നതെന്ന വിമര്‍ശനം വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തി കൊണ്ടുവന്നപ്പോഴാണ് കർണ്ണാടകയ്ക്ക് അനുകൂലമായി സുപ്രീകോടതി വിധിയുണ്ടായത്.

ആത്മവിശ്വാസം ഉയര്‍ന്നു

ആത്മവിശ്വാസം ഉയര്‍ന്നു

വിധി വന്നതോടെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വീണ്ടും തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പുതിയ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന ചൂടേറിയ ആലോചനയിലാണ് ബിജെപി.കർണ്ണാടകയിൽ തിരിച്ചടിയുണ്ടായാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തകർച്ചയുടെ ആദ്യപടിയായി പോലും വിലയിരുത്തലുണ്ടാവുമെന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

കാവേരി പൊതു സ്വത്ത്

കാവേരി പൊതു സ്വത്ത്

അതേസമയം വിധി പ്രസ്താവിക്കുന്നതിനിടയില്‍ കാവേരി നദി ഒരു സംസ്ഥാനത്തിന്‍റെ മാത്രം സ്വത്തായി മാത്രം കാണാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി നദി പൊതു സ്വത്താണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്

കർണ്ണാടകയ്ക്ക് അധിക ജലം

കർണ്ണാടകയ്ക്ക് അധിക ജലം

സുപ്രീം കോടതി വിധിയിൽ തമിഴ്‌നാടിന്റെ വിഹിതം വെട്ടി കുറച്ചു. കർണാടകത്തിന് 14.75 ടിഎംസി ജലം അധികമായി നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. അതേസമയം തിഴ്‌നാടിന് 177.25 ടിഎംസി വെള്ളം മാത്രം നൽകിയാൽ മതിയെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാടിന് 192 ടിഎംസി ജലം നൽകാനായിരുന്നു ട്രൈബ്യൂണലിന്‍റെ വിധി. കാവേരിയിൽ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കാവേരി ജല തർക്കപരിഹാര ട്രൈബ്യൂണൽ അനുവദിച്ച 30 ടിഎംസി എന്ന അളവു തുടരാനാണ് സുപ്രീംകോടതി വിധിച്ചത്.

കേരളത്തിന് തിരിച്ചടി

കേരളത്തിന് തിരിച്ചടി

കർണ്ണാടകയ്ക്ക് 270ഉം കേരളത്തിന് 30ഉം, പുതുച്ചേരിക്ക് 7ഉം ടി എം സി ജലത്തിന് അർഹതയുണ്ടെന്നാണ് ട്രൈബൂണൽ വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വിധിക്കെിരെ കേരളവും കർണാടകവും തമിഴ്‌നാടും സുപ്രീം കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇതിൽ കർണ്ണാടകത്തിന് അനുകൂലമായി വിധിയുണ്ടായപ്പോൾ കേരളത്തിന് ട്രൈബ്യൂണൽ അനുവദിച്ച വെള്ളം മാത്രം നൽകിയാൽ മതിയെന്ന ഉത്തരവ് കേരളത്തിന് തിരിച്ചടിയായി.

English summary
cauvery verdict: good news for sidharamayya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X