കാവേരി സമരം ഒരു ജീവന്കൂടിയെടുത്തു... കര്‍ണാടകം ഇനിയും കത്തുമോ?
ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകം പ്രതിഷേധാഗ്നിയിലാണ്. കഴിഞ്ഞ ദിവസം പോലീസ് വെടുവപ്പില് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മരണം കൂടി.
പോലീസ് തന്നെയാണ് ഈ മരണത്തിനും കാരണം എന്നാണ് ആരോപണം. പോലീസ് പിടിക്കാന്‍ ചെന്നപ്പോള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ആളാണ് മരിച്ചത്.
വെസ്റ്റ് ബെംഗളൂരുവില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് തല്ലി ഓടിച്ചിരുന്നു. ഇതിനെ രക്ഷപ്പെടാന്‍ വേണ്ടി ശ്രമിച്ച കുമാര്‍ നാരായണന് എന്ന ചെറുപ്പക്കാരനാണ് മരിച്ചത്.

പാഞ്ഞുകയറിയ പോലീസുകാര്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം മര്‍ദ്ദിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുമാര്‍ നാരായണന് ചാടിയത്. താഴെ വീണ കുമാറിനെ ആശുപത്രിയിലാക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്. അത് വഴി കടന്നുപോയ മറ്റ് ചിലരാണ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയെ വെടിവപ്പിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കവേരി നദീജല തര്‍ക്കത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കര്‍ണാടക സ്തംഭനാവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications