കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി സമരം ഒരു ജീവന്‍കൂടിയെടുത്തു... കര്‍ണാടകം ഇനിയും കത്തുമോ?

Google Oneindia Malayalam News

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകം പ്രതിഷേധാഗ്നിയിലാണ്. കഴിഞ്ഞ ദിവസം പോലീസ് വെടുവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മരണം കൂടി.

പോലീസ് തന്നെയാണ് ഈ മരണത്തിനും കാരണം എന്നാണ് ആരോപണം. പോലീസ് പിടിക്കാന്‍ ചെന്നപ്പോള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ആളാണ് മരിച്ചത്.

വെസ്റ്റ് ബെംഗളൂരുവില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് തല്ലി ഓടിച്ചിരുന്നു. ഇതിനെ രക്ഷപ്പെടാന്‍ വേണ്ടി ശ്രമിച്ച കുമാര്‍ നാരായണന്‍ എന്ന ചെറുപ്പക്കാരനാണ് മരിച്ചത്.

Cauvery Protest

പാഞ്ഞുകയറിയ പോലീസുകാര്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം മര്‍ദ്ദിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുമാര്‍ നാരായണന്‍ ചാടിയത്. താഴെ വീണ കുമാറിനെ ആശുപത്രിയിലാക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്. അത് വഴി കടന്നുപോയ മറ്റ് ചിലരാണ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയെ വെടിവപ്പിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കവേരി നദീജല തര്‍ക്കത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കര്‍ണാടക സ്തംഭനാവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

English summary
The Cauvery river dispute violence that rocked Benglauru on Monday claimed its second life on Tuesday, after a 32-year-old man who allegedly jumped off the third floor of a building in west Bengaluru succumbed to his injuries in hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X