കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ബന്ദിന് സിനിമക്കാരുടെ പിന്തുണ, ബെംഗളൂരു നഗരത്തിൽ പ്രതിഷേധവുമായി സൂപ്പര്‍ സ്റ്റാറുകള്‍!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: വെള്ളിയാഴ്ച കര്‍ണാടകയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാതാരങ്ങളും. പ്രതിഷേധവുമായി സാന്‍ഡല്‍വുഡ് താരങ്ങളും ടെക്‌നീഷ്യന്‍മാരും ക്രസന്റ് റോഡിലുള്ള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സില്‍ ഒത്തുചേരും. കോടതിയുടെ നിര്‍ദ്ദേശത്തില്‍ തങ്ങള്‍ അതൃപ്തരാണ് എന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ സാ രാ ഗോവിന്ദു വണ്‍ ഇന്ത്യയോട് പറഞ്ഞു.

<strong>കാവേരി പ്രശ്നം: വെള്ളിയാഴ്ച കര്‍ണാടക ബന്ദ് തന്നെ, ബെംഗളൂരു നിശ്ചലമാകും... മലയാളികളും കുടുങ്ങും!</strong>കാവേരി പ്രശ്നം: വെള്ളിയാഴ്ച കര്‍ണാടക ബന്ദ് തന്നെ, ബെംഗളൂരു നിശ്ചലമാകും... മലയാളികളും കുടുങ്ങും!

തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്നും വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കര്‍ണാടകയില്‍ ബന്ദ് നടക്കുന്നത്. വിവിധ കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

karnataka-bandh-film-

തമിഴ്‌നാടിന് അനുകൂലമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത് എന്നാണ് സാ രാ ഗോവിന്ദു കുറ്റപ്പെടുത്തുന്നത്. തങ്ങള്‍ക്ക് കര്‍ണാടകയില്‍ കുടിക്കാന്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കാവേരി വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ഇവിടുത്തെ കര്‍ഷകരുടെ ആവശ്യം കോടതി നിരാകരിച്ചു. ഈ അവസരത്തില്‍ കര്‍ഷകരോട് തങ്ങളും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്.

<strong>തമിഴ്‌നാടിന് വെള്ളം കൊടുത്തു... സംഘര്‍ഷ സാധ്യത... ബെംഗളൂരു - മൈസൂര്‍ ഹൈവേ ഇന്നും ഒഴിവാക്കിക്കോ!</strong>തമിഴ്‌നാടിന് വെള്ളം കൊടുത്തു... സംഘര്‍ഷ സാധ്യത... ബെംഗളൂരു - മൈസൂര്‍ ഹൈവേ ഇന്നും ഒഴിവാക്കിക്കോ!

അമേരിക്കയില്‍ കന്നഡ അക്ക കോണ്‍ഫറന്‍സ് നടക്കുന്നതിനാല്‍ കുറച്ച് താരങ്ങള്‍ അവിടെയാണ്. അവര്‍ക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. സാന്‍ഡല്‍വുഡിലെ പ്രമുഖ താരങ്ങളായ ശിവരാജ് കുമാര്‍, അംബരീഷ്, താര, ഗണേഷ്, ദര്‍ശന്‍ തുടങ്ങിയവരെല്ലാം പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. നേരത്തെ മഹാരാഷ്ട്രയുമായി മഹാദയീ നദീജല തര്‍ക്കമുണ്ടായപ്പോഴും താരങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി രംഗത്ത് വന്നിരുന്നു.

English summary
The Kannada film fraternity will back the Karnataka bandh on Friday against the Supreme Court order to release 15,000 cusecs of Cauvery water a day for 10 days to Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X