Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരി തര്‍ക്കം: ബെംഗളൂരു സമാധാനത്തിലേക്ക്, ബിഎംടിസി, കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി

ബെംഗളൂരു: കാവേരി നദീജല തര്‍ക്കവുമായുള്ള പ്രതിഷേധങ്ങള്‍ അടങ്ങി മെട്രോ നഗരമായ ബെംഗളൂരു സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. സുപ്രീം കോടതി വിഷയം പരിഗണിക്കാന്‍ ഇരിക്കുന്ന സെപ്തംബര്‍ 20 വരെ വിവിധ തരത്തിലുളള പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് കന്നഡ ഒക്കൂട്ട സമിതി അറിയിച്ചിട്ടുണ്ട്. എന്നാലും ഇവ സാധാരണ ജീവിതത്തെ ബാധിക്കാന്‍ ഇടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച രാവിലെ മുതല്‍ ബിഎംടിസി ബസ്സുകള്‍ നഗരത്തില്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. കര്‍ണാടക കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ എല്ലാ സെക്ഷനിലും ഓടുന്നുണ്ട്. എന്നാലും തമിഴ്‌നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വകാര്യ സ്‌കൂളുകളില്‍ ചിലത് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി അവധി നല്‍കിയിട്ടുണ്ട്. ഐടി കമ്പനികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.

ksrtc-bmtc-bus-staff-strike-in-karnataka

സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ ശക്തമായ ഇടപെടലാണ് ബെംഗളൂരുവിനെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നത്. കാവേരി പ്രശ്‌നം നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ സമാധാനപരമായിരിക്കാന്‍ സമരക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. അക്രമകാരികളോട് ഒരുതരത്തിലുള്ള സഹിഷ്ണുതയും ഉണ്ടാകില്ല എന്ന് ആഭ്യന്തരമന്ത്രി പരമേശ്വര കടുത്ത താക്കീത് നല്‍കി. പോലീസും സിആര്‍പിഎഫുമായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗരത്തിലുണ്ട്.

തിരുവോണം ആയതിനാല്‍ മലയാളികള്‍ കൂടുതലും അവധിയുടെ മൂഡിലാണ്. പ്രക്ഷോഭങ്ങളില്‍ പെട്ട് നഗരത്തില്‍ കുടുങ്ങിയ പലരും ചൊവ്വാഴ്ച രാത്രിയോടെ കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസ് തുടങ്ങിയതോടെ നാട്ടിലേക്ക് തിരിച്ചു. രണ്ട് സ്പെഷ്യല്‍ ട്രെയിനുകളും ചൊവ്വാഴ്ച സര്‍വ്വീസ് നടത്തി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായ ട്രെയിനുകള്‍ തടയുമെന്ന് കന്നഡ ഒക്കൂട്ട സഭ നേതാവ് വാട്ടാള്‍ നാഗരാജ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+