കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിന് കൊടുക്കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു, പക്ഷേ പ്രതിഷേധം തീരുന്നില്ല!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കാവേരി നദിയില്‍ നിന്നും കര്‍ണാടക തമിഴ്നാടിന് വിട്ടുകൊടുക്കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു. 10 ദിവസം 15,000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണം എന്നായിരുന്നു കോടതി നേരത്തെ കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് 12,000 ഘന അടി വെള്ളമായിട്ടാണ് കുറച്ചത്. സെപ്തംബര്‍ അഞ്ചിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

<strong>കര്‍ണാടക Vs തമിഴ്‌നാട്: എന്താണ് കാവേരി നദീജല തര്‍ക്കം... കാവേരിയെക്കുറിച്ച് അറിയേണ്ടതെല്ലാം!</strong>കര്‍ണാടക Vs തമിഴ്‌നാട്: എന്താണ് കാവേരി നദീജല തര്‍ക്കം... കാവേരിയെക്കുറിച്ച് അറിയേണ്ടതെല്ലാം!

കര്‍ണാടക ആവശ്യപ്പെട്ടത് പ്രകാരം, സെപ്തംബര്‍ അഞ്ചിലെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ജസ്റ്റിസ് ദീപക് മിശ്ര തയ്യാറായില്ല. സുപ്രീം കോടതി വിധി കര്‍ണാടക പൂര്‍ണമായും അനുസരിക്കാത്തതിലുള്ള അതൃപ്തിയും കോടതി അറിയിച്ചു. 15,000 ഘന അടിക്ക് പകരം 12,000 ഘന അടി വെള്ളം സെപ്തംബര്‍ 20 വരെ വിട്ടുകൊടുക്കാനാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

പ്രതിഷേധം തുടരും

പ്രതിഷേധം തുടരും

സെപ്തംബര്‍ അഞ്ചിലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ പ്രശ്‌നങ്ങള്‍ തുടരാനാണ് സാധ്യത. വിധാന്‍ സൗധയ്ക്ക് മുമ്പില്‍ പ്രതിഷേധം നടത്തുമെന്ന് കന്നഡ രക്ഷണ വേദികെ നേതാവ് വാട്ടാള്‍ നാഗരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു.

ബസ്സുകള്‍ തടയുന്നു

ബസ്സുകള്‍ തടയുന്നു

കോടതി വിധി വന്നതിന് പിന്നാലെ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരു, കോലാര്‍, മൈസൂര്‍, ചാമരാജ് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ്സുകള്‍ നിര്‍ത്തിവെച്ചു.

തമിഴ്‌നാട് പറയുന്നത് സത്യമോ

തമിഴ്‌നാട് പറയുന്നത് സത്യമോ

സെപ്തംബര്‍ അഞ്ചിലെ വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായ ഫാലി എസ് നരിമാന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ ഈ പറയുന്നത് പ്രകാരമുള്ള ജലക്ഷാമമുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളം കൊടുക്കുന്നുണ്ട്

വെള്ളം കൊടുക്കുന്നുണ്ട്

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ണാടക ബുധനാഴ്ച മുതല്‍ തമിഴ്നാടിന് കാവേരി നദിയില്‍ നിന്നും വെള്ളം വിട്ടുകൊടുക്കുന്നുണ്ട്. തിങ്കളാഴ്ച വിധി വന്ന ശേഷം ആദ്യമായിട്ടാണ് ബുധനാഴ്ച രാവിലെ തമിഴ്നാടിന് കര്‍ണാടക വെള്ളം വിട്ടുകൊടുത്തത്.

സംസ്ഥാന വ്യാപക പ്രശ്‌നങ്ങള്‍

സംസ്ഥാന വ്യാപക പ്രശ്‌നങ്ങള്‍

വെള്ളം വിട്ടുകൊടുക്കാന്‍ തുടങ്ങിയതിന് പിന്നാലെ വ്യാപക പ്രശ്‌നങ്ങളാണ് കര്‍ണാടകയില്‍ ഉണ്ടായത്. ബുധനാഴ്ച മണ്ഡ്യയില്‍ ബന്ദായിരുന്നു. പിന്നാലെ സെപ്തംബര്‍ 9 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കര്‍ണാടകയില്‍ ബന്ദ് നടന്നു.

കര്‍ണാടകയുടെ വാദം

കര്‍ണാടകയുടെ വാദം

തമിഴ്‌നാടിന് ഇതുവരെയായി 34,529 ഘന അടി വെള്ളം വിട്ടുകൊടുത്തതായി കര്‍ണാടക സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് കനത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ബാക്കി ദിവസങ്ങളില്‍ വിട്ടുകൊടുക്കേണ്ട വെള്ളത്തിന്റെ അളവ് 6000 ഘന അടിയായി കുറക്കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടിരുന്നു.

അക്രമങ്ങള്‍ തുടങ്ങി

അക്രമങ്ങള്‍ തുടങ്ങി

കാവേരി നദീജല പ്രശ്നം സാധാരണക്കാരിലേക്കും പടരുകയാണ്. ചെന്നൈയില്‍ കര്‍ണാടക സ്വദേശിയുടെ ഹോട്ടല്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വെച്ച് കര്‍ണാടക കെ എസ് ആര്‍ ടി സി ബസ് അക്രമികള്‍ തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു.

വിദ്യാര്‍ഥിക്ക് മര്‍ദ്ദനം

വിദ്യാര്‍ഥിക്ക് മര്‍ദ്ദനം

കാവേരി വിഷയം സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്നാട് സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ഥിക്ക് ബെംഗളൂരുവില്‍ മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യങ്ങളിലൂടെ വൈറലായിട്ടുണ്ട്.

English summary
Cauvery water sharing row: SC modifies order, reduces to 12,000 cusecs from 15,000 cusecs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X