അദ്വാനി രാഷ്ട്രപതിയാവില്ല..?? ബാബറി മസ്ജിദ് തകര്‍ക്കാന്‍ അദ്വാനി നടത്തിയത് വന്‍ ഗൂഢാലോചന..!!
ദില്ലി: ബിജെപി ഭരണത്തിന്‍ കീഴില്‍ രാഷ്ട്രപതിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് വന്‍തിരിച്ചടി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി അടക്കമുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് മേല്‍ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണമെന്ന് സിബിഐ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. അദ്വാനി അടക്കം 12 നേതാക്കള്‍ വിചാരണയില്‍ നിന്നും രക്ഷപ്പെട്ടത് സാങ്കേതിക കാരണങ്ങളാല്‍ മാത്രമാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.
അദ്വാനി അടക്കമുള്ളവര്‍ ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങളുടെ പഴക്കമുള്ള കേസ് ഇതുവരെ തീരുമാനം ആകാത്തതില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. അദ്വാനി അടക്കമുള്ളവര്‍ക്ക് മേലെ ചുമത്തപ്പെട്ട ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും കോടതിയെ അറിയിച്ചു.

ലഖ്‌നൗ കോടതിയില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നാണ് സിബിഐ കോടതിയുടെ ആവശ്യം. പ്രതികള്‍ക്കെതിരെ ഗൂഢാലോചക്കുറ്റം പുനസ്ഥാപിക്കപ്പെട്ടാല്‍ സിബിഐയ്ക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാം. അലഹബാദ് ഹൈക്കോടതിയാണ് അദ്വാനിക്കും മറ്റു നേതാക്കള്‍ക്ക് എതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം റദ്ദാക്കിയത്. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. അദ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷി, ഉമാഭാരതി അടക്കമുള്ളവരെയാണ് ഒഴിവാക്കിയിരുന്നത്.












Click it and Unblock the Notifications