ദബോല്‍ക്കറുടെ കൊലപാതകം; പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ
കുറ്റവാളികളെന്ന് കരുതപ്പെടുന്ന സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക.
ദില്ലി: യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ നരേന്ദ്ര ദബോല്‍ക്കറുടെ കൊലപാതകികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിബിഐ പാരിതോഷികം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
കുറ്റവാളികളെന്ന് കരുതപ്പെടുന്ന സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക. അന്ധവിശ്വാസങ്ങള്‍ക്കെതിരായ ബില്‍ മഹാരാഷ്ട്ര നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടം തുടരുന്നിതിനിടെയാണ് കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ നടത്തത്തിനിറങ്ങിയ ദബോല്‍ക്കറിന് നഗരത്തിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപം വെടിയേല്‍ക്കുകയായിരുന്നു.

അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു . പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപര്‍ കൂടിയായ ദബോല്‍ക്കര്‍ ദുര്‍മന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന ബില്‍ പാസാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിവരുന്നതിനിടയായിരുന്നു മരണം.












Click it and Unblock the Notifications