Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം; മുന്‍മന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തു

ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാബുലാല്‍ നഗറിനെ പീഡനക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തു. ഔദ്യോഗിക വസതിയില്‍ വെച്ച് 35 കാരിയായ സ്്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ നേരത്തെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട നഗറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. രാജസ്ഥാനിലെ ക്ഷീരവികസന മന്ത്രിയായിരുന്നു നഗര്‍.

സി ബി ഐ ബാബുലാല്‍ നഗറിനെ ഏഴുമണിക്കൂറോളം ചോദ്യം ചെയ്തു. സര്‍ക്യൂട്ട് ഹൗസില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. സി ബി ഐ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട് എന്ന് ബാബുലാല്‍ നഗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി ബി ഐയുമായി സഹകരിക്കും. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഒന്നും ഒളിക്കാനില്ല. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കും.

babulal nagar

ഈ മാസം 9 നാണ് രാജസ്ഥാന്‍ പോലീസില്‍ നിന്നും സി ബി ഐ കേസന്വേഷണം ഏറ്റെടുത്തത്. നേരത്തെ സൊഡാല പോലീസ് സ്‌റ്റേഷനിലായിരുന്നു നഗറിനെതിരായ പരാതി അന്വേഷിച്ചിരുന്നത്. ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ച സി ബി ഐ പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജോലി വാഗ്ദാനം ചെയ്ത് മന്ത്രി തന്നെ പീഡിപ്പിച്ചു എന്നാണ് 35 കാരിയുടെ പരാതി. സെപ്തംബര്‍ 11 ന് ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തിയാണ് മന്ത്രി ഇവരെ പീഡിപ്പിച്ചതത്രെ. 13 ന് പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. അതേസമയം രാഷ്ട്രീയമായ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് ബാബുലാല്‍ നഗര്‍ ആരോപിച്ചു. കേസ് നടക്കുന്നതിനിടെ തന്നെ കഴിഞ്ഞ മാസം നഗറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് മുഖം രക്ഷിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+