കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ്

Google Oneindia Malayalam News

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ സൂത്രധാരന്‍ അറസ്റ്റില്‍. മെഹുല്‍ ചോക്സിയുടെ ഉടമസ്തതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് വിപുല്‍ ചിതാലിയയെ സിബിഐ അറസ്റ്റ് ചെയ്തത്. വിപുലിന്റെ റിമാന്‍ഡ് അപേക്ഷ പരിഗണിച്ച സിബിഐ കോടതി ഇയാളെ മാര്‍ച്ച് 17 വരെ കസ്റ്റഡിയില്‍ വിട്ടയയ്ക്കുകയായിരുന്നു.

ഗീതാഞ്ജലി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ മെഹുല്‍ ചോക്സിയുമായും ചേര്‍ന്ന് തട്ടിപ്പിന് ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയത്. സിബിഐ ജഡ്ജി എസ്ആര്‍ തമ്പോളിയാണ് വിപുല്‍ ചിതാലിയയെ മാര്‍ച്ച് 17 വരെ കസ്റ്റഡിയില്‍ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. ചൊവ്വാഴ്ചയായിരുന്നു എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ഇയാളെ സിബിഐയ്ക്ക് കൈമാറിയത്.

 തട്ടിപ്പില്‍ രണ്ട് എഫ്ഐആര്‍

തട്ടിപ്പില്‍ രണ്ട് എഫ്ഐആര്‍

കേസില്‍ 12,600 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ 19ാമത്തെ കുറ്റവാളിയാണ് ചിതാലിയ. പിഎന്‍ബി തട്ടിപ്പ് കേസില്‍ രണ്ട് എഫ്ഐആറുകളാണ് സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ എഫ്ഐആര്‍ സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി, ഭാര്യ ആമി, നീരവിന്റെ സഹോദരന്‍ നിഷാല്‍, ബന്ധുവും ഗീതാഞ്ജലി ഗ്രൂപ്പിന്റെ എംഡിയുമായ മെഹുല്‍ ചോക്സിയ്ക്കുമെതിരെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാമത്തെ എഫ്ഐആര്‍ മെഹുല്‍ ചോക്സി, ഗീതാജ്ഞലി ജെംസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെയാണ്.

 വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്

വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്


ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഗീതാഞ്ജലി ജെംസിന്റെ വൈസ് പ്രസിഡന്റായ ചിതാലിയയെ പിടികൂടുന്നത്. മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. ബാങ്കോക്കില്‍ നിന്ന് ചിതാലിയ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് ഇയാളെ സിബിഐയ്ക്ക് കൈമാറിയത്. ജനുവരി 26നാണ് ചിതാലിയ ഇന്ത്യ വിട്ടത്. ഇതോടെ ഇയാള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിടിച്ചിരുന്നു.

 തട്ടിപ്പില്‍ നേരിട്ട് പങ്ക് ‌

തട്ടിപ്പില്‍ നേരിട്ട് പങ്ക് ‌

ഗീതാഞ്ജലി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ മെഹുല്‍ ചോക്സിയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ട ജീവനക്കാരനാണ് അറസ്റ്റിലായ വിപുല്‍. സിബിഐ കോടതിയില്‍ റിമാന്‍ഡ് അപേക്ഷ പരിഗണിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലിമോസിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് വഴി പ‍ഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് പിന്നില്‍ ചിതാലിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ സിബിഐ ഇയാളുടെ കസ്റ്റഡി കാലാവധി ആവശ്യപ്പെടുകയായിരുന്നു. പിഎന്‍ബി ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍ നാഥ് ഷെട്ടിയുള്‍പ്പെടെയുള്ള പിഎന്‍ബി ജീവനക്കാരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് സിബിഐ അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് സഹായിക്കുന്ന പല നിര്‍ണായക വിവരങ്ങളും ഇയാള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.

 ഇന്ത്യ വിട്ടത് ചോക്സിക്കൊപ്പം

ഇന്ത്യ വിട്ടത് ചോക്സിക്കൊപ്പം


12,600 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ നീരവ് മോദി, ഭാര്യ ആമി, നീരവിന്റെ സഹോദരന്‍ നിഷാല്‍, ബന്ധു മെഹുല്‍ ചോക്സി എന്നിവര്‍ ഇന്ത്യ വിട്ടിരുന്നു. ബിസിനസുകാര്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് ലോണ്‍ അനുവദിക്കുന്ന രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സ്വര്‍ണ്ണവും വജ്രവും നല്‍കി

സ്വര്‍ണ്ണവും വജ്രവും നല്‍കി

സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗര്‍ക്ക് കൈക്കൂലി നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ അന്വേഷണ ഏജന്‍സി സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച സിബിഐ ഉദ്യോഗസ്ഥരാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പടുത്തിയത്. 12,600 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലാണ് സിബിഐ നടത്തിയിട്ടുള്ളത്. സ്വര്‍ണനാണയങ്ങളും വജ്രാഭരണങ്ങളും നല്‍കിയാണ് ബാങ്ക് ജീവനക്കാരെ കയ്യിലെടുത്തത്. . 60 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണനാണയങ്ങളും ഒരു ജോഡി വജ്രക്കമ്മലുകളും നീരവില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യശ്വന്ത് ജോഷി സിബിഐയോട് സമ്മതിച്ചിട്ടുണ്ട് ബ്രാഡി ഹൗസ് ബ്രാഞ്ചിന്റെ ഫോറെക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ മാനേജരാണ് ജോഷി.

English summary
The CBI on Tuesday arrested the 48-year-old vice president of the Gitanjali Group of Companies in the alleged Rs 12,600 crore Punjab National Bank (PNB) fraud case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X