കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര മന്ത്രാലയത്തില്‍ കൈക്കൂലി ഇടപാട്; 16 ലക്ഷവുമായി ഉദ്യോഗസ്ഥന്‍ പിടിയില്‍

Google Oneindia Malayalam News

ദില്ലി: കൈക്കൂലി ഇടപാട് നടത്തുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സിബിഐ അന്വേഷണം നടക്കുന്ന കേസിലാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ഇടപാട് നടത്തിയത്. 16 ലക്ഷം രൂപ ഇയാളില്‍ നിന്ന് സിബിഐ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തില്‍ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങ് ആണ് പിടിയിലായത്.

Cbi

ഐപിഎസ് ഓഫീസര്‍ പ്രതിയായ കേസില്‍ സിബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായിരുന്നു ഇയാള്‍. സിബിഐ ഓഫീസറോട് കൈക്കൂലിയായി രണ്ടുകോടി രൂപ നല്‍കാമെന്നാണ് പറഞ്ഞത്. ആദ്യഗഡുവായി 16 ലക്ഷം രൂപ നല്‍കാമെന്നും പറഞ്ഞു.

ഇറാന് മുന്നില്‍ ട്രംപ് വീണു; ചര്‍ച്ച ഈ മാസം, ഉപരോധം ഇളവ് ചെയ്യും, ബോള്‍ട്ടനെ പുറത്താക്കിഇറാന് മുന്നില്‍ ട്രംപ് വീണു; ചര്‍ച്ച ഈ മാസം, ഉപരോധം ഇളവ് ചെയ്യും, ബോള്‍ട്ടനെ പുറത്താക്കി

ഇക്കാര്യം സിബിഐ ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ ധീരജ് കുമാര്‍ സിങിനെ കുടുക്കാനുള്ള കെണി ഒരുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കൈക്കൂലി പണവുമായി ഇയാള്‍ ഓഫീസിലെത്തിയത്.

നിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ലനിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ല

ഉടന്‍ തന്നെ സിബിഐ ഓഫീസര്‍മാര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പണവും പിടിച്ചെടുത്തു. ധീരജ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയമോ വകുപ്പ് മന്ത്രി അമിത് ഷായോ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യതഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യത

English summary
CBI arrests MHA officer with Rs 16 lakh bribe money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X