കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവിനെ കുടുക്കാൻ ഇന്റർപോൾ‍ വലവീശും!! അറസ്റ്റ് ആവശ്യപ്പെട്ട് സിബിഐ, അമേരിക്കയിലെന്ന് സ്ഥിരീകരണം!!

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടർന്ന് രാജ്യം വിട്ട നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ സഹായം തേടി സിബിഐ. വെള്ളിയാഴ്ച ഇന്‍റർപോളിനെ ബന്ധപ്പെട്ട സിബിഐ നീരവിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയിലുണ്ടെന്ന് കരുതുന്ന നീരവ് മോദിയുടെയും പാർട്ണർ മെഹുൽ ചോക്സിയുടേയും പാസ്പോര്‍ട്ടുകൾ‍ നാല് ആഴ്ചത്തേയയ്ക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുവരും നാല് ആഴ്ചക്കുള്ളിൽ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയില്ലെങ്കിൽ പാസ്പോർട്ടുകൾ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. നീരവ് ഇപ്പോൾ‍ എവിടെയാണ് എന്നതിനെക്കുറിച്ച് അറിവില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

തട്ടിപ്പുകാരുടെ രക്ഷപ്പെടൽ ഫോർമുല: നരേന്ദ്രമോദിയെ ട്രോളി രാഹുൽ, ഉദാരഹണം നീരവും ലളിത് മോദിയും!തട്ടിപ്പുകാരുടെ രക്ഷപ്പെടൽ ഫോർമുല: നരേന്ദ്രമോദിയെ ട്രോളി രാഹുൽ, ഉദാരഹണം നീരവും ലളിത് മോദിയും!

വ്യാജ രേഖകൾ ഉപയോഗിച്ച് 11,300 കോടി രൂപയാണ് പഞ്ചാബ് നാഷണൽ‍ ബാങ്കിൽ നിന്ന് നീരവ് മോദി തട്ടിച്ചെടുത്തിട്ടുള്ളത്. എന്നാൽ നീരവ് ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിലുള്ളതായി കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. 11,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതിയിൽ‍ സിബിഐ നീരവ് മോദി സഹോദരൻ നിഷാൽ, നീരവിന്റെ ഭാര്യ ആമി, പാർട്ട്ണർ മെഹുൽ ചോക്സി എന്നിവർ‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന ബാങ്ക് അധികൃതരുടെ പരാതിലാണ് ഇവർക്കെതിരെ സിബിഐ കേസെടുത്തത്.

 ഇന്റർ‍പോൾ‍ സഹായം തേടി

ഇന്റർ‍പോൾ‍ സഹായം തേടി

അമേരിക്കയിൽ ഉണ്ടെന്ന് കരുതുന്ന നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്നതിന് സിബിഐ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യ വിട്ട മോദി അമേരിക്കയില്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവന്നിട്ടുള്ളത്. ന്യൂയോർക്കിലെ മാന്‍‍ഹട്ടനിലെ ജെ ഡബ്ല്യൂ മാരിയറ്റ് എക്സ് ഹൗസിലാണ് കുടുംബത്തോടൊപ്പം നീരവ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 17 ഉദ്യോഗസ്ഥർക്കെതിരെ നടപടി

17 ഉദ്യോഗസ്ഥർക്കെതിരെ നടപടി

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നീരവിനും മറ്റുള്ളവർക്കും അനുകൂലമായ നിലപാട് സ്വീകരിച്ച് 17 ഉദ്യോഗസ്ഥരെ പിഎൻബി സസ്പെന്‍ഡ് ചെയ്തിരുന്നു. 2017 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തിനുള്ളിൽ 8,670 ബാങ്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നും ഇത് വഴി 600 ബില്യണ്‍ രൂപയാണ് രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടം വന്നിട്ടുള്ളതെന്നും വിവരാവകാശ രേഖകളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തെ കണക്കുകളാണ് വിവരാവകാശം വഴി ലഭിച്ചിട്ടുള്ളത്.

മോദിക്കെതിരെ പ്രതിപക്ഷപ്പോര്

മോദിക്കെതിരെ പ്രതിപക്ഷപ്പോര്

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടതോടെ പ്രതിപക്ഷ പാർട്ടികൾ‍ മോദിക്കെതിരെ രംഗത്തത്തുന്ന വാക്പോരിന് തന്നെ വഴിവെച്ചിട്ടുണ്ട്. വിജയ് മല്യ, ലളിത് മോദി, എന്നിവർ സാമ്പത്തിക തട്ടിപ്പിന് ശേഷം രാജ്യം വിട്ട നടപടികൾക്കൊപ്പം ചേർത്താണ് കോൺഗ്രസ് മോദി സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ നീരവ് ഇന്ത്യ വിട്ടിരുന്നു. ജനുവരി ഒന്നിന് നീരവും കുടുംബാംഗങ്ങളും ഇന്ത്യ വിട്ടുവെന്നാണ് വിവരം. പരാതിയുമായി പഞ്ചാബ് നാഷണൽ ബാങ്ക് സമീപിച്ചതോടെ ഫെബ്രുവരി മൂന്ന്, നാല് തിയ്യതികളിലാണ് സിബിഐ നീരവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്ത് നടന്ന രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് തട്ടിപ്പിനാണ് ഇതോടെ രാജ്യം സാക്ഷിയായത്.

നടപടിയ്ക്ക് മുമ്പേ മുങ്ങി

നടപടിയ്ക്ക് മുമ്പേ മുങ്ങി


പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതി സ്വീകരിച്ച സിബിഐ സിബിഐ ജനുവരി 29ന് 280 കോടിയുടെ തട്ടിപ്പിനാണ് നീര‍വിനെതിരെ കേസെടുത്തിട്ടുള്ളത്. നീരവിന് പുറമേ ഭാര്യ ആമി, സഹോദരൻ നിഷാൽ, പാർട്ട്ണർ മെഹുൽ ചോക്സി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തട്ടിപ്പ് നടത്തിയ ഗീതാഞ‍്ജലി ജ്വല്ലേഴ്സിന്റെ നടത്തിപ്പ് ചുമതല നീരവിന്റെ പാർട്ട്ണറായ മെഹുലിനാണ്.

 രേഖകളിൽ തിരിമറി

രേഖകളിൽ തിരിമറി

ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ നടത്താൻ സൗകര്യം നൽകുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചായിരുന്നു നീരവ് പഞ്ചാബ് നാഷണൽ‍ ബാങ്കിൽ നിന്ന് 11,300 കോടി രൂപ തട്ടിയത്. തട്ടിപ്പ് മനസ്സിലാക്കിയ പഞ്ചാബ് നാഷണൽ ബാങ്ക് മോദിയെ അഴിക്കുള്ളിലാക്കുന്നതിന് മുമ്പേ തന്ന മോദി കുടുംബത്തോടൊപ്പം രാജ്യം വിടുകയായിരുന്നു. ജനുവരിയിൽ‍ സ്വിറ്റ്സർലന്‍റിൽ വച്ച് നടന്ന ദാവോസ് ഉച്ചകോടിയിയിൽ പങ്കെടുത്ത മോദി അമേരിക്കയിലുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

English summary
The CBI today contacted Interpol asking for help to arrest celebrity jeweller Nirav Modi, who is being investigated in connection with a massive bank scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X