കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 തൃണമൂല്‍ എംപിമാരെ പ്രോസിക്യൂട്ട് ചെയ്യണം; ലോക്സഭ സ്പീക്കറോട് അനുമതി തേടി സിബിഐ

Google Oneindia Malayalam News

ദില്ലി: നാരാദ കേസില്‍ തൃണമൂല്‍ എംപിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയോട് അനുമതി തേടി സിബിഐ. കാകോളി ഘോഷ് ദസ്തിദര്‍, പ്രസൂണ്‍ ബാനര്‍ജി, മുന്‍ എംപി സുവേന്ദു അധികാരി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. സ്പീക്കറുടെ അനുമതി കിട്ടിയാല്‍ ഇവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് സിബിഐ വ്യക്തമാക്കി.

mamtacbi

കേസ് സമയത്ത് സുവേന്ദു അധികാരിയും എംപിയായതിനാല്‍ അദ്ദേഹത്തേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. 2014 ലാണ് നാരദ.കോം എന്ന വെബ്പോര്‍ട്ടല്‍ തൃണമൂല്‍ എംപിമാര്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.എന്നാല്‍ 2016 നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ഇവര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 2017 ല്‍ ആണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

<strong>കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു</strong>കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു

നാരദാ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ നടന്ന എക്സ് ഫയൽസ് എന്നു പേരിട്ട സ്റ്റിങ് ഓപ്പറേഷനില്‍ മന്ത്രിമാരുള്‍പ്പെടെ 12 തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. 2016ലെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സംഭവം തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ നാണക്കേടാണ് വരുത്തിവെച്ചത്.

ഇപ്പോള്‍ ബിജെപിയിലേക്ക് ചുവടുമാറിയ മുന്‍ ടിഎംസി നേതാവും രാജ്യസഭ എംപിയുമായിരുന്ന മുകുള്‍ റോയ്, ലോക്സഭാ എംപിമാരായ സൗഗത റോയ്, അപാരുപ പോഡാർ, സുൽത്താൻ അഹമ്മദ്, പ്രസൂൺ ബാനർജി,കാകോലി ഘോഷ് ദസ്തിദർ എന്നിവർക്കു പുറമേ ബംഗാൾ നഗരവികസന മന്ത്രി ഫിർഹദ് ഹക്കീം, ഗതാഗതമന്ത്രി സുവേന്ദു മുഖര്‍ജി തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

 'ശശി തരൂരിന് തുല്യം ശശി തരൂർ മാത്രം; ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും തരൂരിന്‍റെ കഴിവിന് മുകളിലല്ല 'ശശി തരൂരിന് തുല്യം ശശി തരൂർ മാത്രം; ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും തരൂരിന്‍റെ കഴിവിന് മുകളിലല്ല

ഭയന്ന് വിറച്ച 24 മണിക്കൂര്‍... ഭീമാകാരന്‍ ക്യുഎസ് ഭീഷണി അവസാനിച്ചു, പക്ഷേ ഇനി വരാനുള്ളത് ഇങ്ങനെ

English summary
CBI asks permission of loksabha speaker to prosicute TMC MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X