ഭൂമി ഇടപാട്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് പബ്ലിഷര്‍ ആയിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന് ഭൂമി അലോട്ട് ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2005ല്‍ പഞ്ചകുളയില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭൂപിന്ദര്‍ സിങ്ങിനെ കൂടാതെ ഹരിയാണ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാനും മുതിര്‍ന്ന ഓഫീസറും കേസ് അന്വേഷണം നേരിടേണ്ടിവരും. ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2016 മെയില്‍ ഹരിയാണ വിജിലന്‍സും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

1982ല്‍ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന് ഹരിയാണ സര്‍ക്കാര്‍ ഭൂമി നല്‍കിയിരുന്നു. കരാര്‍ അവസാനിച്ചതോടെ 19996ല്‍ ബന്‍സി ലാല്‍ മന്ത്രിസഭ ഈ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. എന്നാല്‍, 2005ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയശേഷം വീണ്ടും ഈ ഭൂമി വിട്ടുനല്‍കിയതിനെ തുടര്‍ന്നാണ് അഴിമതി കണ്ടെത്തിയത്. സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. നേരത്തെ, കര്‍ഷകരില്‍ നിന്നും ചെറിയ വിലയ്ക്ക് വാങ്ങിയ ഭൂമി സ്വകാര്യ സംരഭകര്‍ക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തിലും ഭൂപീന്ദര്‍ സിങ് അന്വേഷണം നേരിടുന്നുണ്ട്.












Click it and Unblock the Notifications