രാജ്യത്ത് വീണ്ടും പിഎന്‍ബി മോഡൽ തട്ടിപ്പ്: തട്ടിപ്പ് നടത്തിയത് അച്ഛനും മക്കളും
അഹമ്മദാബാദ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് മോഡലില്‍ രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്. ഗുജറാത്തിലെ വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രെക്ചർ എന്ന കമ്പനിക്കെതിരെയാണ് സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ സിബിഐ കമ്പനിയിലും പരിസര പ്രദേശങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമേ കമ്പനിയുടെ ഡയക്ടർമാരുടെ വീട്ടിലും റെയ്ഡ് നടത്തിയതായി സിബിഐ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
സിബിഐ ഉടൻ തന്നെ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രെക്ചർ കമ്പനിയുടെ ഉടമകളെ ചോദ്യം ചെയ്യുമെന്ന് സിബിഐ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ കമ്പനിയ്ക്ക് ലോണ്‍ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യും. റിസര്‍വ് ബാങ്ക് തട്ടിപ്പുകാരുടെ ലിസ്റ്റിൽ പേര് ചേര്‍ത്തിട്ടുള്ള വ്യക്തികള്‍ക്ക് ലോണ്‍ അനുവദിച്ച സംഭവത്തിലാണ് ബാങ്ക് ജീവനക്കാര്‍ നടപടി നേരിടേണ്ടതായി വരിക.

അച്ഛനും മക്കളും ചേര്‍ന്ന് തട്ടിപ്പ്
എസ്എൻ ഭട്നാകർ, മക്കളായ അമിത് ഭട്നാകർ, സുമിത് ഭട്നാകര്‍ എന്നിവര്‍ ചേർന്ന് 2654 കോടി രൂപയാണ് ബാങ്കുകളിൽ നിന്ന് വായ്പയെടുത്തത്. ഇലക്ട്രിക് കേബിളുകളും ഉപകരണങ്ങളും നിർമിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രെക്ചർ കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 11 ബാങ്കുകൾ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിൽ നിന്നായി 2654 കോടി രൂപയാണ് കമ്പനി വായ്പപായി കൈപ്പറ്റിയത്. ബാങ്കുകളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച സിബിഐ ഡയറക്ടകര്‍മാരുടെ വീടുകള്‍, ഓഫീസ്, ഫാക്ടറികള്‍ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. 2008ലാണ് കമ്പനി കോടികള്‍ കൈക്കലാക്കിയിട്ടുള്ളത്.

ഡയക്ടർമാർ തട്ടിപ്പുകാർ!!
കമ്പനിയ്ക്ക് വായ്പ നല്‍കുന്ന സമയത്ത് റിസർവ് ബാങ്കിന്റെ പണം തിരിച്ചടക്കാത്തവരുടെ പട്ടികയിൽ കമ്പനിയുടെ മൂന്ന് ഡയറക്ടർമാരും ഉള്‍പ്പെട്ടിരുന്നുവെന്നുള്ള വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ആരോപണവിധേയമായ കമ്പനി നേരത്തെ തന്നെ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ പട്ടികയിലും ഉൾപ്പെട്ടിരുന്നു. കമ്പനി ഡയറക്ടർമാരെക്കുറിച്ച് ഇത്തരം വിവരങ്ങൾ അറിഞ്ഞ ശേഷമാണോ ബാങ്കുകളുടെ കണ്‍സോർഷ്യം കോടികൾ ലോൺ അനുവദിച്ചതെന്നും ചർച്ചയായിട്ടുണ്ട്. 2008ൽ രൂപീകരിച്ച കൺസോർഷ്യത്തിൽ നിന്ന് ബാങ്ക് ഓഫ് ഇന്ത്യയാണ് കമ്പനിയ്ക്ക്കൂടുതല്‍ വായ്പ അനുവദിച്ചിട്ടുള്ളത്.

കണ്‍സോര്‍ഷ്യത്തിന് പിഴച്ചു
2008ല്‍ രൂപീകരിച്ച 11 ബാങ്കുകള്‍ ഉൾപ്പെട്ട കണ്‍സോർഷ്യത്തില്‍ വായ്പ നല്‍കാൻ മുൻപന്തിയിൽ നിന്നത് ആക്സിസ് ബാങ്കായിരുന്നു. എന്നാൽ ബാങ്ക് ഓഫ് ഇന്ത്യയാണ് കമ്പനിക്ക് ഏറ്റവും അധികം തുക വായ്പയായി നൽകിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് സമാനമായി തട്ടിപ്പ് നടത്തിയ ബാങ്കുകളിലെ ജീവനക്കാരിൽ നിന്നുള്ള സഹായം കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 12,300 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതേ മാതൃകയിലുള്ള മറ്റൊരു സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നത്.

രാജ്യത്തെ പ്രമുഖ ബാങ്കുകൾ
ബാങ്ക് ഓഫ് ബറോഡ (348.99) കോടി), ഐസിഐസിഐ ബാങ്ക് (279. 46 കോടി), അലഹാബാദ് ബാങ്ക് (227.96 കോടി), ദേന ബാങ്ക്( 177 . 19 കോടി), എസ്ബിഐ( 266.37 കോടി), കോർപ്പറേഷൻ ബാങ്ക് (109.12 കോടി) എന്നിവയാണ് തട്ടിപ്പിന് ഇരയായ മറ്റ് ബാങ്കുകള്‍. ബാങ്കുകളിൽ നിന്ന് വായ്പയായി കൈപ്പറ്റിയ പണം മറ്റ് ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications