• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്ത് വീണ്ടും പിഎന്‍ബി മോഡൽ തട്ടിപ്പ്: തട്ടിപ്പ് നടത്തിയത് അച്ഛനും മക്കളും

അഹമ്മദാബാദ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് മോഡലില്‍ രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്. ഗുജറാത്തിലെ വഡോദര കേന്ദ്രമായി പ്രവര്‍‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രെക്ചർ എന്ന കമ്പനിക്കെതിരെയാണ് സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ സിബിഐ കമ്പനിയിലും പരിസര പ്രദേശങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമേ കമ്പനിയുടെ ഡയക്ടർമാരുടെ വീട്ടിലും റെയ്ഡ് നടത്തിയതായി സിബിഐ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

സിബിഐ ഉടൻ തന്നെ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രെക്ചർ കമ്പനിയുടെ ഉടമകളെ ചോദ്യം ചെയ്യുമെന്ന് സിബിഐ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ കമ്പനിയ്ക്ക് ലോണ്‍‍ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യും. റിസര്‍വ് ബാങ്ക് തട്ടിപ്പുകാരുടെ ലിസ്റ്റിൽ പേര് ചേര്‍ത്തിട്ടുള്ള വ്യക്തികള്‍ക്ക് ലോണ്‍ അനുവദിച്ച സംഭവത്തിലാണ് ബാങ്ക് ജീവനക്കാര്‍ നടപടി നേരിടേണ്ടതായി വരിക.

 അച്ഛനും മക്കളും ചേര്‍ന്ന് തട്ടിപ്പ്

അച്ഛനും മക്കളും ചേര്‍ന്ന് തട്ടിപ്പ്

എസ്എൻ ഭട്നാകർ, മക്കളായ അമിത് ഭട്നാകർ, സുമിത് ഭട്നാകര്‍ എന്നിവര്‍ ചേർന്ന് 2654 കോടി രൂപയാണ് ബാങ്കുകളിൽ നിന്ന് വായ്പയെടുത്തത്. ഇലക്ട്രിക് കേബിളുകളും ഉപകരണങ്ങളും നിർമിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രെക്ചർ കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 11 ബാങ്കുകൾ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിൽ നിന്നായി 2654 കോടി രൂപയാണ് കമ്പനി വായ്പപായി കൈപ്പറ്റിയത്. ബാങ്കുകളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച സിബിഐ ഡയറക്ടകര്‍മാരുടെ വീടുകള്‍‍, ഓഫീസ്, ഫാക്ടറികള്‍ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. 2008ലാണ് കമ്പനി കോടികള്‍ കൈക്കലാക്കിയിട്ടുള്ളത്.

ഡയക്ടർ‍മാർ തട്ടിപ്പുകാർ!!

ഡയക്ടർ‍മാർ തട്ടിപ്പുകാർ!!

കമ്പനിയ്ക്ക് വായ്പ നല്‍കുന്ന സമയത്ത് റിസർവ് ബാങ്കിന്റെ പണം തിരിച്ചടക്കാത്തവരുടെ പട്ടികയിൽ കമ്പനിയുടെ മൂന്ന് ഡയറക്ടർമാരും ഉള്‍പ്പെട്ടിരുന്നുവെന്നുള്ള വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ആരോപണവിധേയമായ കമ്പനി നേരത്തെ തന്നെ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ പട്ടികയിലും ഉൾപ്പെട്ടിരുന്നു. കമ്പനി ഡയറക്ടർമാരെക്കുറിച്ച് ഇത്തരം വിവരങ്ങൾ അറിഞ്ഞ ശേഷമാണോ ബാങ്കുകളുടെ കണ്‍സോർഷ്യം കോടികൾ ലോൺ അനുവദിച്ചതെന്നും ചർച്ചയായിട്ടുണ്ട്. 2008ൽ രൂപീകരിച്ച കൺ‍സോർഷ്യത്തിൽ‍ നിന്ന് ബാങ്ക് ഓഫ് ഇന്ത്യയാണ് കമ്പനിയ്ക്ക്കൂടുതല്‍ വായ്പ അനുവദിച്ചിട്ടുള്ളത്.

 കണ്‍‍സോര്‍ഷ്യത്തിന് പിഴച്ചു

കണ്‍‍സോര്‍ഷ്യത്തിന് പിഴച്ചു

2008ല്‍ രൂപീകരിച്ച 11 ബാങ്കുകള്‍ ഉൾപ്പെട്ട കണ്‍സോർഷ്യത്തില്‍ വായ്പ നല്‍കാൻ മുൻപന്തിയിൽ നിന്നത് ആക്സിസ് ബാങ്കായിരുന്നു. എന്നാൽ‍ ബാങ്ക് ഓഫ് ഇന്ത്യയാണ് കമ്പനിക്ക് ഏറ്റവും അധികം തുക വായ്പയായി നൽകിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് സമാനമായി തട്ടിപ്പ് നടത്തിയ ബാങ്കുകളിലെ ജീവനക്കാരിൽ‍ നിന്നുള്ള സഹായം കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 12,300 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതേ മാതൃകയിലുള്ള മറ്റൊരു സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നത്.

രാജ്യത്തെ പ്രമുഖ ബാങ്കുകൾ

രാജ്യത്തെ പ്രമുഖ ബാങ്കുകൾ

ബാങ്ക് ഓഫ് ബറോഡ (348.99) കോടി), ഐസിഐസിഐ ബാങ്ക് (279. 46 കോടി), അലഹാബാദ് ബാങ്ക് (227.96 കോടി), ദേന ബാങ്ക്( 177 . 19 കോടി), എസ്ബിഐ( 266.37 കോടി), കോർപ്പറേഷൻ ബാങ്ക് (109.12 കോടി) എന്നിവയാണ് തട്ടിപ്പിന് ഇരയായ മറ്റ് ബാങ്കുകള്‍. ബാങ്കുകളിൽ‍ നിന്ന് വായ്പയായി കൈപ്പറ്റിയ പണം മറ്റ് ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥിനെതിരെ ദളിത് പടയൊരുക്കം!! പ്രധാനമന്ത്രിക്ക് ദളിത് എംപിയുടെ കത്ത്, ഭൂമാഫിയക്ക് ബിജെപിയുടെ ഒത്താശ!! ആരോപണങ്ങള്‍ വേറെയും...

'കരുണയിൽ കരണത്തടി' കിട്ടിയെങ്കിലും മുന്നോട്ട് പോകുമെന്ന് സർക്കാർ! പ്രതീക്ഷയില്ലെന്ന് വിദ്യാർത്ഥികൾ

English summary
The Central Bureau of Investigation has booked Vadodara based company – Diamond Power Infrastructure Ltd (DPIL) and its owners – Suresh Narain Bhatnagar and his sons – Amit and Sumit Bhatnagar- for allegedly cheating a consortium of 11 banks of Rs 2,654 crore.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more