വീട്ടില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച്; മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരനെതിരെ സിബിഐ കുറ്റപത്രം
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2006ല്‍ ചെന്നൈയിലെ ബോട്ട്ക്ലബ് വീട്ടില്‍ ഹൈസ്പീഡ് ഐഎസ്ഡിഎന്‍ ടെലിഫോണുളുള്ള എക്ചേഞ്ച് സ്ഥാപിച്ചെന്ന കേസിലാണ് ചെന്നൈ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
സണ്‍ ടിവി നെറ്റ് വര്‍ക്ക് മാനേജിങ് ഡയറക്ടറായിരുന്ന മുന്‍ മന്ത്രിയും ദയാനിധിയുടെ സഹോദരനുമായ കലാനിധി മാരന്, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍, സണ്‍ ടിവിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ തുടങ്ങയവരും കേസില്‍ പ്രതികളാണ്. ചെന്നൈയിലെ ബോട്ട്ക്ലബ് വീട്ടില്‍ ടെലിഫോണുളുള്ള എക്ചേഞ്ച് സ്ഥാപിച്ചെന്നും അതുവഴി ബിഎസ്എന്‍എല്ലിനു 1.78 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.

764 ഹൈ സ്പീഡ് ഡാറ്റാലൈനുകള്‍ ഉപയോഗിച്ച് ഇത്രതന്നെ ടെലഫോണുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. ഇവയ്ക്കൊന്നും ബില്‍ അടച്ചിരുന്നില്ല. ഇതുവഴി ബിഎസ്എന്‍എല്ലിനു 1.78 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ സിബിഐ പിടിമുറുക്കുകയായിരുന്നു.
വളരെ രഹസ്യമായാണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ദയാനിധി മാരനും സംഘവും സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിയത്. ബിഎസ്എന്‍എല്ലിന്റെ കൊള്ളയടി പുറത്തുകൊണ്ടുവന്നത് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കോളമിസ്റ്റ് എസ് ഗുരുമൂര്‍ത്തിയാണ്. ഇദ്ദേഹം പത്രത്തിലെഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ഇതേതുടര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനെതിരെ പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മാരന് വക്കീല്‍ നോട്ടീസയച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications