ജിയാ ഖാന്റെത് ആത്മഹത്യ തന്നെയാണെന്ന് സിബിഐ റിപ്പോര്‍ട്ട്
മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് സി.ബി.ഐ. ജിയാഖാന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച സിബിഐ കഴിഞ്ഞദിവസം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ജിയാഖാന്റെ മരണം ആത്മഹത്യയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ചൂണ്ടുക്കാട്ടി സിബിഐ വ്യക്തത വരുത്തുന്നത്.
അതേസമയം, ജിയയുടെ കാമുകന് സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കുറ്റം ചുമത്തിയിട്ടുണ്ട്. സൂരജുമായുള്ള പ്രശ്നങ്ങളാണ് ജിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സിബിഐ കണ്ടെത്തി. ജിയയുടെതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് നേരത്തെ കണ്ടെത്തിരുന്നു. അതേസമയം, ജിയയുടേത് ആത്മഹത്യയാണെന്ന് വ്യക്തമായതോടെ ആദിത്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാകും.

അമേരിക്കന്‍ പൗരത്വമുള്ള ജിയാ ഖാന് 2013 ജൂണ്‍ മൂന്നിനാണ് അപ്പാര്‍ട്ട്മെന്‍രിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും മകള്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് ജിയാഖാന്റെ അമ്മ റാബിയ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയത്.
ജിയയും സൂരജും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ മരണത്തിന് തൊട്ടുമുന്‍പ് സൂരജ് ജിയയെ ഉപേക്ഷിക്കുകയാണെന്ന് സൂചിപ്പിച്ചതോടെ ജിയ വിഷാദരോഗത്തിലേക്ക് വീഴുകയും പിന്നീട് ആത്മഹത്യയില്‍ അഭയം തേടുകയുമായിരുന്നു. മരണദിവസം സൂരജ് ജിയയെ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications