കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ, സിബിഐ അന്വേഷണം പോലുമില്ല, കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ സിബിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ നേതാക്കളെ ലക്ഷ്യമിട്ടാണ് സിബിഐ എത്തുന്നതെന്ന് മമത ആരോപിച്ചു. എന്തുകൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാവാത്തത്. സംസ്ഥാനത്ത് ഒരു സിപിഎം നേതാവിനെ പോലും സിബിഐ ചോദ്യം ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു.

1

രാജ്യം മാറി ചിന്തിക്കേണ്ട സമയമാണ്. അടിസ്ഥാന തത്വങ്ങളിലേക്ക് നാം മടങ്ങണം. ദുര്യോധനന്റെയും ദുഷാസനന്റെയും വഴികളല്ല നാം തിരഞ്ഞെടുക്കേണ്ടതെന്നും മമത പറഞ്ഞു. ആരും നിയമത്തിന് മുകളിലല്ല, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. പക്ഷേ അത് തോന്നും പോലെയല്ല നടപ്പാക്കേണ്ടത്. ചിട്ടി തട്ടിപ്പ് കേസില്‍ ഒരു സിപിഎം നേതാവിനെ പോലും സിബിഐ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും മമത ആരോപിച്ചു.

രാജ്യത്ത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വേട്ടയാടപ്പെടുകയാണ്. കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അവര്‍ ജയിലിനുള്ളിലാക്കി. സിപിഎമ്മോ ഇടതുപാര്‍ട്ടികളോ അല്ലാത്ത എല്ലാ പ്രതിപക്ഷ നേതാക്കളും വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ബിജെപിയുമായി എന്തെങ്കിലും തരത്തിലുള്ള ബ ന്ധമുണ്ടാവുമെന്നും മമത പറഞ്ഞു. ബംഗാളിലെ എല്ലാ ചിട്ടി ഫണ്ടുകളും ഇടതു സര്‍ക്കാരിന്റെ കാലത്താണ് നടന്നതെന്നും മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് 2011ല്‍ അധികാരത്തില്‍ വന്നതോടെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വന്ന ചിട്ടി ഫണ്ട് സ്ഥാപനങ്ങളെല്ലാം അടച്ച് പൂട്ടി. ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്‌തോ സെന്നിനെ 2013ല്‍ എന്റെ സര്‍ക്കാരാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ നേടിയ പണം തിരിച്ച് പിടിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. പിന്നീട് ഈ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കുറ്റവാളികളെ പിടിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്രയൊക്കെ തെളിവുണ്ടായിട്ടും, സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യാത്തത് സംശയാസ്പദമാണെന്നും മമത പറഞ്ഞു.

 ദില്ലിക്ക് പറന്ന് കമല്‍നാഥ്, സോണിയയുമായി തിരക്കിട്ട ചര്‍ച്ച, സിന്ധ്യ ക്യാമ്പിന്റെ ഭീഷണി ഇങ്ങനെ ദില്ലിക്ക് പറന്ന് കമല്‍നാഥ്, സോണിയയുമായി തിരക്കിട്ട ചര്‍ച്ച, സിന്ധ്യ ക്യാമ്പിന്റെ ഭീഷണി ഇങ്ങനെ

English summary
cbi doesnt questions cpm leaders says mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X