Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎന്‍ബി തട്ടിപ്പ്: അന്വേഷണവുമായി സഹകരിക്കാൻ ഒരുക്കമല്ല!! നീരവ് മോദി സിബിഐയോട്

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് നീരവ് മോദി. നീരവ് മോദി സിബിഐയ്ക്ക് അയച്ച ഇമെയിൽ‍ സന്ദേശത്തിലാണ് പിഎൻ‍ബി ബാങ്ക് തട്ടിപ്പിൽ അന്വേഷണത്തിൽ പങ്കുചേരില്ലെന്ന് മോദി വ്യക്തമാക്കിയത്. വിദേശത്ത് ബിസിനസ് ഉണ്ടായിരിക്കെ അന്വേഷണവുമായി സഹകരിക്കാൻ കഴിയില്ലെന്നാണ് മോദി വ്യക്തമാക്കിയത്. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ ഔദ്യോഗിക ഇമെയിൽ ഐഡി വഴിയാണ് ആശയവിനിമയം നടത്തിയത്.

പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ മെഹുൽ ചോക്സി നടത്തിയിട്ടുള്ള മറ്റൊരു തട്ടിപ്പ് കേസില്‍‍ കൂടി സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ബന്ധപ്പെട്ടുള്ള തട്ടിപ്പ് പുറത്ത്. 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ 5,280 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. മെഹുൽ ചോക്സിയുടെ ഗീതാജ്ഞലി ഗ്രൂപ്പ് 5,280 കോടി രൂപ 31 ബാങ്കുകൾക്കായി തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്.

അന്വേഷണവുമായി സഹകരിക്കില്ല?

അന്വേഷണവുമായി സഹകരിക്കില്ല?

എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനാണ് വിദേശത്തുള്ള നീരവ് മോദിയ്ക്ക് സിബിഐ ഇമെയിലിൽ നൽകിയ നിർദേശം. എംബസിയുമായി ബന്ധപ്പെട്ട് എളുപ്പത്തിൽ‍ രാജ്യത്തേയ്ക്ക് തിരിച്ചെത്താനുള്ള നീക്കങ്ങൾ നടത്താനാണ് സിബിഐ ഉദ്യോഗസ്ഥർ അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. അടുത്ത ആഴ്ച തന്നെ സിബിഐയ്ക്ക് മുമ്പാകെ ഹാജരാകാനും അന്വേഷണവുമായി സഹകരിക്കാനുള്ള നിർദേശമാണ് നീരവിന് നൽകിയിട്ടുള്ളത്.

രണ്ടാമത്തെ വലിയ സാമ്പത്തിക തട്ടിപ്പ്

രണ്ടാമത്തെ വലിയ സാമ്പത്തിക തട്ടിപ്പ്

2018 ഫെബ്രുവരി 14നാണ് രാജ്യത്തെ വലിയ രണ്ടാമത്തെ സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച സിബിഐയാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളളതെന്ന് കണ്ടെത്തിയത്. ഇതോടെ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉള്‍പ്പെടെ 12 പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. അസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിനൊപ്പം നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും പാസ്പോര്‍ട്ടുകൾ‍ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.

നീരവ് മോദി എവിടെ? കൈമലര്‍ത്തി സിബിഐ

നീരവ് മോദി എവിടെ? കൈമലര്‍ത്തി സിബിഐ


11,300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും എവിടെയാണ് ഉള്ളതെന്ന് സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടില്ല. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പിടിക്കപ്പെടുമെന്നായപ്പോൾ ജനുവരിയിൽ നീരവ് മോദിയും കുടുംബവും മെഹുൽ ചോക്സിയും നീരവിന്റെ സഹോദരൻ നിഷാലും രാജ്യം വിടുകയായിരുന്നു. ഈ വിവരമാണ് സിബിഐയ്ക്ക് ലഭിച്ചിട്ടുള്ളത്.

 ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും


തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയ്ക്കും മെഹുൽചോക്സിയ്ക്കുമെതിരെ ലുക്ക് നോട്ടീസോ ബ്ലൂ കോർണർ നോട്ടീസോ പുറത്തിറക്കുമെന്നൊണ് ആദായനികുതി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇരുവർക്കുമെതിരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം. നോട്ടീസ് പുറപ്പെടുവിക്കുന്ന ദിവസം മുതൽ ഒരു വർഷത്തെ കാലാവധിയുള്ളതായിരിക്കും ഇത്. മോദിയുടെ കോടിക്കണക്കിന് വിലവരുന്ന സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ നീക്കം.

ചീഫ് ഓഡിറ്റർ അറസ്റ്റിൽ

ചീഫ് ഓഡിറ്റർ അറസ്റ്റിൽ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ചുവരുന്ന സിബിഐ ഇന്‍റേണൽ‍ ചീഫ് ഓഡിറ്ററെ അറസ്റ്റ് ചെയ്തിരുന്നു. പിഎൻബി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടെയാണ് സിബിഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. എംകെ ശർമയാണ് അറസ്റ്റിലായത്. പിഎൻബിയിലെ ഓഡിറ്റിഗ് സംബന്ധിച്ച തട്ടിപ്പുകളിൽ ശര്‍മയ്ക്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഇന്‍റേണൽ‍ ചീഫ് ഓഡിറ്ററായിരുന്നു ശർമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+