കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സിബിഐയുടെ ഇടപെടല്‍ സംശയമുനയില്‍; ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

Google Oneindia Malayalam News

കൊല്‍ക്കത്ത: മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സിബിഐ നീക്കം ബംഗാളില്‍ ചോദ്യം ചെയ്യപ്പെടുന്നു. കേസില്‍ ആരോപണ വിധേയരായ ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ നീക്കമില്ലാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ് സിബിഐ നടത്തുന്നത് എന്നാരോപിച്ച് തൃണമൂല്‍ രംഗത്തുവന്നുകഴിഞ്ഞു.

p

ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നീ മന്ത്രിമാരെയും മഥന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നീ തൃണമൂല്‍ നേതാക്കളെയുമാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സിബിഐ കോടതി ജാമ്യം നല്‍കിയെങ്കിലും ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തു. ഇതോടെ നാലു പേരും കസ്റ്റഡിയില്‍ തുടരുകയാണ്. ഹൈക്കോടതി അന്തിമ തീരുമാനം എടുത്ത ശേഷമാകും തുടര്‍നടപടി.

കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...

ഗവര്‍ണര്‍ ജഗദീപ് ധങ്കറുടെ അനുമതിയോടെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ നാലു പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, മുതിര്‍ന്ന ബിജെപി നേതാവ് മുകുള്‍ റോയ് എന്നിവരും നാരദ ടേപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടവരാണ്. രണ്ടുപേരെയും അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം നടത്തിയിട്ടില്ല. രണ്ടു പേരും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ഇപ്പോള്‍ ബംഗാളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളാണ്. ബിജെപി നേതാക്കള്‍ക്കതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് സിബിഐ അനുമതി ചോദിച്ചിട്ടില്ല. സിബിഐയുടെ എഫ്‌ഐആറില്‍ പ്രതിപ്പട്ടികയിലെ ആദ്യ പേര് മുകുള്‍ റോയിയുടേതാണ്.

Recommended Video

cmsvideo
Dr Anupama Sreekumar talks about Covid 19 third wave | Oneindia Malayalam

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും സംസ്ഥാനത്ത് അധികാരം പിടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് സിബിഐ അറസ്റ്റിലേക്ക് കടന്നത് എന്നതും എടുത്തുക്കാട്ടപ്പെടുന്നു. കഴിഞ്ഞ ജനുവരിയില്‍ നാല് പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചാം ദിവസമാണ്. അറസ്റ്റിലയാവര്‍ക്കെതിരായ അതേ ആരോപണമാണ് പ്രതിപ്പട്ടികയിലുള്ള അധികാരിയും റോയിയും നേരിടുന്നത്.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
CBI Facing new question Why not arrest Adhikari and Mukul Roy in Narada case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X