ബംഗാളില്‍ സിബിഐയുടെ ഇടപെടല്‍ സംശയമുനയില്‍; ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല
കൊല്‍ക്കത്ത: മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സിബിഐ നീക്കം ബംഗാളില്‍ ചോദ്യം ചെയ്യപ്പെടുന്നു. കേസില്‍ ആരോപണ വിധേയരായ ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ നീക്കമില്ലാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ് സിബിഐ നടത്തുന്നത് എന്നാരോപിച്ച് തൃണമൂല്‍ രംഗത്തുവന്നുകഴിഞ്ഞു.

ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നീ മന്ത്രിമാരെയും മഥന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നീ തൃണമൂല്‍ നേതാക്കളെയുമാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സിബിഐ കോടതി ജാമ്യം നല്‍കിയെങ്കിലും ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. ഇതോടെ നാലു പേരും കസ്റ്റഡിയില്‍ തുടരുകയാണ്. ഹൈക്കോടതി അന്തിമ തീരുമാനം എടുത്ത ശേഷമാകും തുടര്‍നടപടി.
ഗവര്‍ണര്‍ ജഗദീപ് ധങ്കറുടെ അനുമതിയോടെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ നാലു പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, മുതിര്‍ന്ന ബിജെപി നേതാവ് മുകുള്‍ റോയ് എന്നിവരും നാരദ ടേപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടവരാണ്. രണ്ടുപേരെയും അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം നടത്തിയിട്ടില്ല. രണ്ടു പേരും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ഇപ്പോള്‍ ബംഗാളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളാണ്. ബിജെപി നേതാക്കള്ക്കതിരേ പ്രോസിക്യൂഷന് നടപടിക്ക് സിബിഐ അനുമതി ചോദിച്ചിട്ടില്ല. സിബിഐയുടെ എഫ്ഐആറില്‍ പ്രതിപ്പട്ടികയിലെ ആദ്യ പേര് മുകുള്‍ റോയിയുടേതാണ്.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
Recommended Video
തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും സംസ്ഥാനത്ത് അധികാരം പിടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് സിബിഐ അറസ്റ്റിലേക്ക് കടന്നത് എന്നതും എടുത്തുക്കാട്ടപ്പെടുന്നു. കഴിഞ്ഞ ജനുവരിയില്‍ നാല് പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചാം ദിവസമാണ്. അറസ്റ്റിലയാവര്ക്കെതിരായ അതേ ആരോപണമാണ് പ്രതിപ്പട്ടികയിലുള്ള അധികാരിയും റോയിയും നേരിടുന്നത്.
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications