ജിയാ ഖാന്റെ മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ: നടി ജിയാ ഖാന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ അന്വേഷണത്തിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ബോളിവുഡ് നടന് സൂരജ് പഞ്ചോളിയെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടന് ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനാണ് സൂരജ്.
ജിയാ ഖാനും സൂരജും പ്രണയത്തിലായിരുന്നെന്നും സൂരജിന്റെ പ്രണയ വഞ്ചനയെ തുടര്‍ന്നാണ് ജിയാ ഖാന് ആത്മഹത്യ ചെയ്തതെന്നുമായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, മകളുടെത് കൊലപാതകമാണെന്നുകാട്ടി അമ്മ റാബിയ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. കേസില്‍ സിബിഐ പുതുതായി എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമല്ല.

2013 ജൂണ്‍ മൂന്നിനായിരുന്നു ജുഹുവിലെ അപ്പാര്‍ട്ട്മെന്റില്‍ ജിയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അമേരിക്കന്‍ പൗരത്വമുള ജിയ ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചുവരികയായിരുന്നു. പ്രണയനഷ്ടത്തിനുശേഷം കടുത്ത നിരാശയിലായിരുന്നതാണ് ജിയയുടെ മരണത്തിന് കാരണമായി പറയുന്നത്. ജിയയുടെ ആത്മഹത്യാ കുറിപ്പിലും അതേക്കുറിച്ചുള്ള സൂചനയുണ്ട്.
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. അടുത്തിടെ ബോളിവുഡ് സിനിമയില്‍ നായകനായി അരങ്ങേറിയ സൂരജിനെ സംബന്ധിച്ചിടത്തോളം സിബിഐ കുറ്റപത്രം നിര്‍ണായകമാണ്. കേസ് സൂരജിന്റെ കരിയറിനെ തന്നെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications