ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരവും 13 പേരും കുറ്റപത്രത്തില്‍, ചിദംബത്തിന്റെ ജാമ്യത്തിന് തിരിച്ചടി!!
ദില്ലി: ഐഎന്‍എക്സ് മീഡിയ കേസിലെ കുറ്റപത്രത്തില്‍ മുന്‍ധനകാര്യമന്ത്രി പി ചിദംബരം ഉള്‍പ്പെടെ 14 പേര് കുറ്റക്കാരെന്ന് കുറ്റപത്രം. വെള്ളിയാഴ്ചയാണ് ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസില്‍ ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റിലായ അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ കേസ് പരിഗണിച്ച ദില്ലി കോടതി ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 24വരെ നീട്ടിയിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്നു ചിദംബരത്തെ പാര്‍പ്പിച്ചത്. ആഗസ്റ്റ് 21 ന് ഐഎന്‍എക്സ് മാക്സ് കേസില്‍ അറസ്റ്റിലായ ചിദംബരത്തെ കഴിഞ്ഞ രണ്ട് മാസക്കാലമായി തീഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

പീറ്റര്‍ മുഖര്‍ജി, കാര്‍ത്തി ചിദംബരം, കാര്‍ത്തിയുടെ സഹായി ഭാസ്കര്‍, മുന്‍ അണ്ടര്‍ സെക്രട്ടറി ആര് പ്രസാദ്, മുന്‍ സെക്രട്ടറി പ്രഭോത് സക്സേന, ജോയിന്റ് സെക്രട്ടറി അനൂപ് പുജാരി, സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍ എന്നിവരുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി ചിദംബരത്തിന് പുറമേ ധനകാര്യമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സിബിഐ അനുമതി നല്‍കിയിരുന്നു. ചിദംബരം അറസ്റ്റിലായി 69 ദിവസത്തിനുള്ളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതോടെ ചിദംബരത്തിന് ജാമ്യം ലഭിക്കുന്നതിനുള്ള നടപടികളും ദുഷ്കരമാവും. തീഹാര്‍ ജയിലില്‍ 40 പിന്നിടുമ്പോഴാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുന്നത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications