കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരവും 13 പേരും കുറ്റപത്രത്തില്‍, ചിദംബത്തിന്റെ ജാമ്യത്തിന് തിരിച്ചടി!!

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയ കേസിലെ കുറ്റപത്രത്തില്‍ മുന്‍‍ധനകാര്യമന്ത്രി പി ചിദംബരം ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാരെന്ന് കുറ്റപത്രം. വെള്ളിയാഴ്ചയാണ് ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസില്‍ ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റിലായ അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ കേസ് പരിഗണിച്ച ദില്ലി കോടതി ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 24വരെ നീട്ടിയിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്നു ചിദംബരത്തെ പാര്‍പ്പിച്ചത്. ആഗസ്റ്റ് 21 ന് ഐഎന്‍എക്സ് മാക്സ് കേസില്‍ അറസ്റ്റിലായ ചിദംബരത്തെ കഴിഞ്ഞ രണ്ട് മാസക്കാലമായി തീഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

chidambaram2222-1

പീറ്റര്‍ മുഖര്‍ജി, കാര്‍ത്തി ചിദംബരം, കാര്‍ത്തിയുടെ സഹായി ഭാസ്കര്‍, മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍ പ്രസാദ്, മുന്‍ സെക്രട്ടറി പ്രഭോത് സക്സേന, ജോയിന്റ് സെക്രട്ടറി അനൂപ് പുജാരി, സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍ എന്നിവരുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി ചിദംബരത്തിന് പുറമേ ധനകാര്യമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സിബിഐ അനുമതി നല്‍കിയിരുന്നു. ചിദംബരം അറസ്റ്റിലായി 69 ദിവസത്തിനുള്ളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതോടെ ചിദംബരത്തിന് ജാമ്യം ലഭിക്കുന്നതിനുള്ള നടപടികളും ദുഷ്കരമാവും. തീഹാര്‍ ജയിലില്‍ 40 പിന്നിടുമ്പോഴാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുന്നത്.

English summary
CBI files chargesheet in INX Media case, Chidambaram, Peter Mukherjea, Karti named as accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X