കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം... ആംബുലന്‍സ് അഴിമതിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി!

വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം

Google Oneindia Malayalam News

ജയ്പൂര്‍: വിവാദമായ ആംബുലന്‍സ് അഴിമതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണക്കെതിരെ കുറ്റപത്രം. രവി അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രവി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനിയായ സിക്കിറ്റ്‌സ് ഹെല്‍ത്ത് കെയറിനെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. സംഭവത്തില്‍ മൂന്ന് വര്‍ഷം മുമ്പ് പോലീസ് കേസെടുത്തതാണ്. ഇപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതേസമയം മറ്റ് രാഷ്ട്രീയക്കാരൊന്നും കുറ്റപത്രത്തിലില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, പി ചിദംബരം, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

1

2015 ഓഗസ്റ്റില്‍ സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുണ്ടായിരുന്നു. അതേസമയം ഇവര്‍ക്കെതിരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സിബിഐ അംഗീകരിച്ചിട്ടില്ല. പക്ഷേ ഇവര്‍ക്കെതിരെ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ടോ എന്നും സിബിഐ വ്യക്തമാക്കിയിട്ടില്ല. സികിറ്റ്‌സിന്റെ സിഇഒ ശ്വേത മംഗള്‍, ജീവക്കാരായ അമിത് ആന്റണി അലക്‌സ്, എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉണ്ട്.

ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ കേസന്വേഷണത്തിന്റെ ഭാഗമായി രവി കൃഷ്ണ ഉള്‍പ്പെടെയുള്ള രണ്ട് ഡയറക്ടര്‍മാരുടെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജപ്തി ചെയ്തിരുന്നു. അതേസമയം കമ്പനിക്ക് അനുകൂലമായി ടെന്‍ഡര്‍ ലഭിക്കുന്നതിന് അനധികൃതമായ കാര്യങ്ങളാണ് ഇവര്‍ ചെയ്തതെന്ന് സിബിഐ ആരോപിക്കുന്നു.

അദ്വാനിയുമായുള്ള പിണക്കം മാറുന്നു....2019ല്‍ മത്സരിക്കണമെന്ന് മോദി!! പ്രായം തടസമേയല്ലെന്ന് അമിത് ഷാ!അദ്വാനിയുമായുള്ള പിണക്കം മാറുന്നു....2019ല്‍ മത്സരിക്കണമെന്ന് മോദി!! പ്രായം തടസമേയല്ലെന്ന് അമിത് ഷാ!

അമിത് ഷാ മുംബൈയിലേക്ക്!! പാഠം പഠിച്ച ബിജെപി തന്ത്രങ്ങള്‍ മാറ്റി; തിരഞ്ഞെടുപ്പിന് കളമൊരുങ്ങിഅമിത് ഷാ മുംബൈയിലേക്ക്!! പാഠം പഠിച്ച ബിജെപി തന്ത്രങ്ങള്‍ മാറ്റി; തിരഞ്ഞെടുപ്പിന് കളമൊരുങ്ങി

English summary
CBI files chargesheet against Vayalar Ravis son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X