കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോമൊബൈല്‍ ഭീമനായ റോള്‍സ് റോയ്സിനെതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തു

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സിനെതിരെ കേന്ദ്ര ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളായ (പിഎസ്യു) ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി), ഗെയില്‍ എന്നിവയില്‍ നിന്നും കോണ്‍ടാക്റ്റുകള്‍ ലഭിക്കാന്‍ ഇന്ത്യയില്‍ ഒരു ഏജന്റിനെ നിയമിച്ച് റോള്‍സ് റോയ്സ് 75 കോടി രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണ ഏജന്‍സി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

<br> ഉന്നാവ് അപകടം: കേസ് സിബിഐ ഏറ്റടുത്തു, എംഎല്‍എ ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ എഫ്ഐആര്‍
ഉന്നാവ് അപകടം: കേസ് സിബിഐ ഏറ്റടുത്തു, എംഎല്‍എ ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ എഫ്ഐആര്‍

എച്ച്എഎല്‍, ഒഎന്‍ജിസി, ഗെയില്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ക്ക് ''ദില്ലി ആസ്ഥാനമായുള്ള മിസ്സ് ആഷ്‌മോര്‍ പ്രൈവറ്റ് ലിമിറ്റഡ് വഴി കൈക്കൂലി നല്‍കിയെന്നും സിബിഐ പറയുന്നു. റോള്‍സ് റോയ്സിനെയും എച്ച്എഎല്‍, ഒഎന്‍ജിസി, ഗെയില്‍ എന്നിവയിലെ ഉദ്യോഗസ്ഥരെയും കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

cbi-1561975300-

സിംഗപ്പൂരിലെ ആഷ്‌മോര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അശോക് പട്നിയെ റോള്‍സ് റോയ്സ് ഇന്ത്യയിലെ വാണിജ്യ ഉപദേഷ്ടാവായി നിയമിച്ചതായി സിബിഐ എഫ്ഐആറില്‍ അറിയിച്ചു. കൂടാതെ റോള്‍സ് റോയ്സുമായുള്ള എച്ച്എഎല്ലിന്റെ മൊത്തം ബിസിനസ്സ് 2000 മുതല്‍ 2013 വരെ 4,700 കോടിയിലധികം വരുമാനമുണ്ടാക്കിയതായും ഇതിന് സഹായിച്ച എച്ച്എഎല്ലിന്റെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായും ചാര്‍ജ് ഷീറ്റില്‍ പറയുന്നു. അതോടൊപ്പം തന്നെ സമഗ്ര ഉടമ്പടിയിലെ വ്യവസ്ഥകള്‍ ലംഘിച്ച് 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒഎന്‍ജിസിക്ക് മെറ്റീരിയലും സ്‌പെയര്‍ പാര്‍ട്സും വിതരണം ചെയ്ത 38 ഇടപാടുകളില്‍ റോള്‍സ് റോയ്സ് ആഷ്‌മോര്‍ പ്രൈവറ്റ് ലിമിറ്റഡിന് കമ്മീഷന്‍ നല്‍കിയതായും സിബിഐ ആരോപിക്കുന്നു.

അതേസമയം സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ റോള്‍സ് റോയ്‌സ് വക്താവ് പ്രതികരിച്ചു. ''സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഇന്ത്യയിലെ റോള്‍സ് റോയ്സിന്റെ മുന്‍ ഊര്‍ജ്ജ ബിസിനസിന്റെ ഇടനിലക്കാരുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഞങ്ങള്‍ക്കറിയാം. ഇത് ഞങ്ങളുടെ പ്രതിരോധ, സിവില്‍ എയ്റോസ്പേസ് അല്ലെങ്കില്‍ പവര്‍ സിസ്റ്റംസ് ബിസിനസ്സുകളെക്കുറിച്ചല്ല.

സിബിഐയില്‍ നിന്നുള്ള സംഘം ബന്ധപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അന്വേഷണത്തിനോട് ഉചിതമായ രീതിയില്‍ പ്രതികരിക്കും. ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ദുരുപയോഗം ഞങ്ങള്‍ അംഗീകരിക്കില്ല. ഉയര്‍ന്ന നൈതിക നിലവാരം പുലര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, നിലവില്‍ ഇന്ത്യയില്‍ റോള്‍സ് റോയ്സിനായി പ്രവര്‍ത്തിക്കുന്ന ആരും ഈ എനര്‍ജി ഡീലുകളില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. റോള്‍സ് റോയ്സിന്റെ പ്രധാന വിപണിയാണ് ഇന്ത്യ, ഞങ്ങള്‍ക്ക് രാജ്യത്ത് വിദഗ്ധരായ തൊഴിലാളികളുടെ മൂല്യമുണ്ട്, ''റോള്‍സ് റോയ്സ് വക്താവ് കൂട്ടിച്ചേര്‍ത്തു.

English summary
CBI files FIR against Rolls Roys on bribery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X