അച്ഛനും മക്കള്‍ക്കും ഒടുവില്‍ സിബിഐയുടെ ക്ലീന്‍ ചിറ്റ്... ആശങ്കകള്‍ മാറി മുലായവും മക്കളും
ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുലായം സിങ് യാദവിനും മക്കളായ അഖിലേഷ് യാദവ്, പ്രതീക് യാദവ് എന്നിവര്‍ക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇവര്‍ക്കെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്ന് സിബിഐ വ്യക്തമാക്കിയത്.
മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയ ആളാണ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായംസിങ് യാദവ്. മകന് അഖിലേഷ് യാദവ് ഒരുതവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി. നിലവില്‍ പാര്‍ട്ടി അധ്യക്ഷനും അഖിലേഷ് യാദവ് ആണ്.

2005 ല്‍ ആണ് മുലായത്തിനും മക്കള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവായ വിശ്വനാഥ് ചതുര്‍വേദി സുപ്രീം കോടതിയെ സമീപിക്കുന്നത്. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്നും ആയിരുന്നു ആരോപണം. ചതുര്‍വേദി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഈ വിഷയങ്ങള്‍ അഴിമതി നിരോധന നിയമത്തിന് കീഴില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിനെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഹര്‍ജി.
2007 ല്‍ ആണ് ഈ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. കോടതി വിധിയ്ക്കെതിരെ 2012 ല്‍ മുലായവും മക്കളും റിവ്യൂ പെറ്റീഷന് നല്‍കിയെങ്കിലും അത് സുപ്രീം കോടതി തള്ളുകയായിരുന്നു. എന്നാല്‍ അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുകയും അവര്‍ക്കെതിരെയുള്ള അന്വേഷണം പിന്‍വലിക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ചില്‍ ആണ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൂന്ന് പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2013 ല്‍ തന്നെ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു എന്നും സിബിഐ അറിയിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications