Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ നീതിയുടെ ബ്രാൻഡായി മാറി; പൊതുജനങ്ങള്‍ക്ക് ശക്തമായ പ്രതീക്ഷയാണെന്നും പ്രധാനമന്ത്രി

ദില്ലി: സി ബി ഐ നീതിയുടെ ബ്രാൻഡായി ഉയർന്നുവന്നിട്ടുണ്ടെന്നും അത് സാധാരണ പൗരന് പ്രതീക്ഷയും ശക്തിയും നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .രാജ്യത്തെ അഴിമതി രഹിതമാക്കുക എന്നതാണ് സിബിഐയുടെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ വജ്രജൂബിലി ആഘോഷങ്ങൾ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സി ബി ഐ പോലെയുള്ള കഴിവുറ്റതും പ്രൊഫഷണലുമായ സ്ഥാപനങ്ങളില്ലാതെ ഇന്ത്യക്ക് മുന്നോട്ടുപോകാനാവില്ല. ബാങ്ക് തട്ടിപ്പുമുതല്‍ വന്യജീവികളുമായി ബന്ധപ്പെട്ട തട്ടിപ്പ് വരെയായി ,സി ബി ഐയുടെ പ്രവർത്തനം വ്യാപിച്ചു.പ്രവർത്തനത്തിലൂടെയും കഴിവുകളിലൂടെയും സിബിഐ രാജ്യത്തെ സാധാരണ പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തിയെടുത്തു.ഇന്നും പരിഹരിക്കപ്പെടാത്ത കേസ് വരുമ്പോൾ, കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെടുന്ന പൊതുധാരണ ഉയർന്നുവന്നിട്ടുണ്ട്.എല്ലാവരുടെയും ചുണ്ടിൽ സിബിഐയുടെ പേരുണ്ട്. ഇതു സത്യത്തിനും നീതിക്കുമായുള്ള ബ്രാൻഡ് പോലെയാണ്,പ്രധാനമന്ത്രി പറഞ്ഞു.

Narendra Modi

അഴിമതി സാധാരണ കുറ്റകൃത്യമല്ല; അതു പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു; മറ്റു നിരവധി കുറ്റകൃത്യങ്ങൾക്കു കാരണമാകുന്നു; നീതിയുടെയും ജനാധിപത്യത്തിന്റെയും പാതയിലെ ഏറ്റവും വലിയ തടസം അഴിമതിയാണ്. അഴിമതി, സ്വജനപക്ഷപാതത്തെയും കുടുംബവാഴ്ചയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇതു രാജ്യത്തിന്റെ ശക്തിയെ ഇല്ലാതാക്കുകയും വികസനത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിർഭാഗ്യവശാൽ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യക്ക് അഴിമതിയുടെ പാരമ്പര്യം ലഭിച്ചു, അത് നീക്കം ചെയ്യുന്നതിനുപകരം ചിലർ ഈ രോഗത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി വിമർശിച്ചു. 2014-നുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി തങ്ങള്‍ ഒരു ദൗത്യം ആരംഭിച്ചെന്നും മോദി പറഞ്ഞു.

2014 ന് ശേഷം, വ്യവസ്ഥിതിയിൽ വിശ്വാസം വളർത്തുക എന്നതിനായിരുന്നു സർക്കാർ മുൻഗണന.ഇതിനായി കള്ളപ്പണത്തിനും ബിനാമി സ്വത്തിനും എതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കാൻ തുടങ്ങി. അഴിമതിക്കാരെയും അഴിമതിക്കു പിന്നിലെ കാരണങ്ങളെയും തകർക്കാൻ തുടങ്ങി. ഗവണ്മെന്റ് ടെൻഡറുകൾ നൽകുന്ന പ്രക്രിയകളിൽ സുതാര്യത കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കാർ എത്ര ശക്തരെങ്കിലും അവർക്കെതിരെ മടിയേതുമില്ലാതെ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ' അഴിമതിക്കാർ നിങ്ങളെ നിങ്ങളുടെ കർത്തവ്യത്തിൽ നിന്നും വ്യതിചലിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. പക്ഷേ നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഴിമതിക്കാരെ ആരെയും വെറുതെ വിടരുത്. നമ്മുടെ പ്രയത്നങ്ങളിൽ അലംഭാവം പാടില്ല. ഇതാണ് രാജ്യത്തിന്റെ ആഗ്രഹം, ഇതാണ് ജനങ്ങളുടെ ആഗ്രഹം. രാജ്യവും നിയമവും ഭരണഘടനയും നിങ്ങളോടൊപ്പമുണ്ട്" - പ്രധാനമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+