'കെജ്‌രിവാളിന് എല്ലാം അറിയാമായിരുന്നു': മദ്യനയ കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ
ന്യൂഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ. റോ അവന്യൂവിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് കേന്ദ്ര ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആഗസ്റ്റ് എട്ട് വരെ കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയില്‍ കഴിയുകയാണ്.
കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സി ബി ഐ ഉടനടി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടേയുള്ള ഉന്നത എ എ പി നേതാക്കള്‍ പ്രതികളായ മദ്യനയ കേസില്‍ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സി ബി ഐയും അറസ്റ്റിലേക്ക് കടന്നത്.

റദ്ദാക്കിയ മദ്യനയം സംബന്ധിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ മാസം ആദ്യം ജൂലൈ 12 ന് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സി ബി ഐ ജയിലില്‍ എത്തി അറസ്റ്റ് ചെയ്തതിനാൽ എ എ പി ദേശീയ കണ്‍വീനർക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.
ഡൽഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും കാര്യമായ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും ക്രമക്കേടുകളെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചതെന്നുമാണ് സി ബി ഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയെ "പ്രാഥമിക ഗൂഢാലോചനക്കാരിൽ ഒരാൾ" എന്നാണ് സി ബി ഐ വിശേഷിപ്പിച്ചിരിക്കുന്നത്.
എ എ പിയുടെ മുൻ മീഡിയ വിഭാഗം ഹെഡ്ഡും കെജ്‌രിവാളിൻ്റെ അടുത്ത അനുയായിയുമായ വിജയ് നായർ നിരവധി മദ്യ നിർമ്മാതാക്കളുമായും വ്യാപാരികളുമായും ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മദ്യനയം സംബന്ധിച്ച ഡൽഹി മുൻ മന്ത്രി മനീഷ് സിസോദിയയുടെ തീരുമാനങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകിയത് കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണെന്നും കുറ്റപത്രത്തിൽ സിബിഐ അവകാശപ്പെടുന്നു.
യാതൊരു യുക്തിയുമില്ലാതെ മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഡൽഹി മുഖ്യമന്ത്രിക്ക് വർധിപ്പിച്ചതായും ഏജൻസി ചൂണ്ടിക്കാട്ടുന്നുണ്ട്. "അരവിന്ദ് കെജ്‌രിവാൾ ആരോപിക്കപ്പെടുന്ന മദ്യ അഴിമതിയിലെ ഗൂഢാലോചനയുടെ ഭാഗമാണ്. ഡൽഹി സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങളും അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമേ എടുത്തിട്ടുള്ളൂ," കോടതി മുമ്പാകെ മുമ്പത്തെ ഹിയറിംഗുകളിലൊന്നിൽ സി ബി ഐ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications