• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിബിഐ അവരുടെ പണി ചെയ്യണോ വേണ്ടയോ? പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്‍

cmsvideo
    CBI അവരുടെ പണി ചെയ്യണോ വേണ്ടയോ? നിര്‍മല സീതാരാമന്‍ | Oneindia Malayalam

    കോയന്പത്തൂര്‍: കൊല്‍ക്കത്തയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. സിബിഐ വരുടെ ജോലി ചെയ്യണമോ വേണ്ടയോ എന്നായിരുന്നു നിര്‍മല സീതാരാമന്റെ ചോദ്യം.

    ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് രംഗത്തെത്തുകയായിരുന്നു. മമതയ്ക്ക് പിന്തുണയുമായി പിന്നീട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ എത്തുകയും ചെയ്തിരുന്നു.

    എന്നാല്‍ സിബിഐയ്ക്ക് അവരുടെ ജോലി ചെയ്യേണ്ടേ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ചോദ്യം. സിബിഐ അവരുടെ ജോലി ചെയ്യുമ്പോള്‍, പ്രതിപക്ഷം അതിനെ രാഷ്ട്രീയ വൈരാഗ്യം എന്ന് വിളിക്കും. ജോലി ചെയ്യാതിരുന്നാല്‍ കൂട്ടിലടച്ച തത്ത എന്നും വിളിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

    യോഗി ആദിത്യനാഥിന്റെ റാലിയ്ക്ക് അനുമതി നിഷേധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കും എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭയചകിതരാണെന്നും ബിജെപിക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള സ്ഥിതിയിലേക്ക് പശ്ചിമ ബംഗാളിലെ കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നും അവര്‍ ആരോപിച്ചു.

    ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ആയിരുന്നു സിബിഐ സംഘം എത്തിയത്. എന്നാല്‍ ഇവരെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന കാഴ്ചയാന് പിന്നീട് കണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പകവീട്ടുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ധര്‍ണയും തുടങ്ങിയിരുന്നു.

    English summary
    Union Minister Nirmala Sitharaman slammed the opposition on Sunday as several leaders expressed solidarity with West Bengal Chief Minister Mamata Banerjee, who sat on protest after a team of Central Bureau of Investigation (CBI) visited Kolkata police chief Rajeev Kumar's house.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X