India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അധികാര കേന്ദ്രങ്ങള്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്, സിബിഐ കൂട്ടിലിട്ട തത്തയല്ല' : നിയമ മന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി: സിബിഐ ഏജന്‍സിയെ മുമ്പ് ഭരണത്തിലിരുന്നവര്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സിബിഐ ഒരു കൂട്ടിലിട്ട തത്തയല്ലെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജുജു. ഏജന്‍സി കൃത്യമായി ജോലി നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ കേന്ദ്രം ഭരിച്ചിരുന്ന സമയത്ത് ഏജന്‍സിയുടെ അന്വേഷണത്തെ നിയന്ത്രിച്ചിരുന്നു. മുമ്പ് പല ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ സമ്മര്‍ദത്തില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് ആ സ്ഥിതിയില്‍ നിന്ന് മാറ്റം വന്നെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരില്‍ ഒന്നാമത് നില്‍ക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തില്‍ ഇരിക്കുന്നവര്‍ അഴിമതി കാണിച്ചാല്‍ നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. നമുക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ കല്‍ക്കരിപ്പാടം അനുവദിച്ച കേസിലാണ് വാദം കേള്‍ക്കുന്നതിനിടെ സിബിഐയെ സുപ്രീം കോടതി കൂട്ടിലിട്ട തത്തയെന്ന് വിശേഷിപ്പിച്ചത്.

1

സിബിഐയുടെ വിശ്വാസ്യത പ്രതിദിനം കുറഞ്ഞുവരികയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സിബിഐയുടെ പ്രവൃത്തിയില്‍ നിന്ന് ഉണ്ടാകുന്നതെന്നും ചില സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതില്‍ നിന്ന് ഈ സംശയത്തെ കൂടുതല്‍ ശക്തമാക്കുന്നതാണെന്നും എന്‍.വി രമണ വിമര്‍ശനം ഉന്നയിച്ചു.

2

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലാഭമുണ്ടാക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എക്സിക്യൂട്ടീവുമായുള്ള അവിശുദ്ധ ബന്ധത്തെ ഇല്ലാതാക്കുന്നതിലൂടെയും ഈ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിക്കുമെന്നും എന്‍.വി രമണ ചൂണ്ടിക്കാട്ടി. സിബിഐ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യം അന്വേഷണ ഏജന്‍സികളുടെ പ്രധാന്യവും ഉത്തരവാദിത്വവും എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്.

സിബിഐ പോലുള്ള ഏജന്‍സികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനം ആവശ്യമാണ്. ഒരു സ്വയംഭരണാധികാരമുള്ള വ്യക്തിയെ തീരുമാനിക്കേണ്ടത് സംഘടനയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ജനങ്ങളുടെ പരിശോധനക്ക് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3

നിരവധി ആരോപണങ്ങളാലും അഴിമതിയെയും തുടര്‍ന്ന് പൊലീസിന്റെ പ്രതിച്ഛായ മങ്ങുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അധികാരം മാറുന്നതിനനുസരിച്ച് പീഡിപ്പിക്കുപ്പെടുന്നുവെന്ന ആരോപണവുമായി സമീപിക്കാറുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത്തരത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും എന്നാല്‍ സ്ഥിരമായുളളത് നിങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിബിഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. സിബിഐ കൂട്ടിലിട്ട തത്തയല്ലെന്നും സിബിഐയിലെ 'സി' കോണ്‍ഗ്രസിനെ സൂചിപ്പിക്കുന്നതല്ലെന്നും പി.ചിദംബരം അഭിപ്രായപ്പെട്ടിരുന്നു. 2013ല്‍ പി ചിദംബരം ധനകാര്യമന്ത്രിയായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗുജറാത്തില്‍ പാട്ടീദാറുകളെ ഉറപ്പിച്ച് എഎപി, കെജ്രിവാളിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക്ഗുജറാത്തില്‍ പാട്ടീദാറുകളെ ഉറപ്പിച്ച് എഎപി, കെജ്രിവാളിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക്

cmsvideo
  അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam
  English summary
  CBI is not a cages parrot anymore says Minister Kiren Rijiju
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X