കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ദൈവമല്ല; എല്ലാം കേസുകളും അങ്ങോട്ടേക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും ഈ അന്വേഷണ ഏജൻസിക്ക് വിടേണ്ടതില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസ് എൻവി രമണ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിക്കുന്നതിനിടെയായിരുന്നു പരാമർശം.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

സിബിഐ ദൈവമല്ല, അവർക്ക് എല്ലാം അറിയാൻ കഴിയില്ല, എല്ലാ കേസുകളും തെളിയിക്കാനും കഴിയില്ല- കോടതി നിരീക്ഷിച്ചു. 2017ലെ ഒരാളെ കാണാതായ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയിരുന്നു. പിതാവിൽ നിന്നും വസ്തു വാങ്ങിയ ചിലരിൽ നിന്നും പണം വാങ്ങാനായി പോയ സഹോദരനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ശ്യാംബീർ സിംഗ് എന്നയാളാണ് പരാതി. 2012 മുതലാണ് ഇയാളെ കാണാതാകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി ലോക്കൽ പോലീസിൽ നിന്നും സിബിഐക്ക് കൈമാറുകയായിരുന്നു.

sc

എന്നാൽ ഈ ഉത്തരവ് സിബിഐ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.. ഈ കേസ് ലോക്കൽ പോലീസിന് മുന്നോട്ട് കൊണ്ടുപോകാവുന്നതെയുള്ളുവെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി എല്ലാ കേസുകളും സിബിഐക്ക് വിടാനാകില്ലെന്നും, ഇത്തരം നടപടി തുടർന്നാൽ അത് അന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ആ കേസുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഹരിയാന പോലീസിന്റെ അഭിഭാഷകനെ കോടതി അറിയിച്ചു.

English summary
CBI is not god says supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X