കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പണി തുടങ്ങി! കൊല്‍ക്കത്ത മുന്‍ കമ്മീഷ്ണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കൊല്‍ക്കത്ത മുന്‍ കമ്മീഷ്ണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ദില്ലി: വീണ്ടും അധികാരത്തില്‍ ഏറിയ പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടപടി ശക്തമാക്കി ബിജെപി. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ ബംഗാള്‍ കൊല്‍ക്കത്ത മുന്‍ സിറ്റി പോലീസ് കമ്മീഷ്ണറും മമതയുടെ അടുത്തയാളുമായ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ വ്യക്തമാക്കി.

modimamatadidi

<strong>'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്" title="'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്"" />'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്"

മെയ് 23 നാണ് നോട്ടീസ് ഇറക്കിയതെന്നാണ് വിവരം. രാജീവ് കുമാര്‍ രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതിര്‍ത്തിയിലെ സുരക്ഷാ ഏജന്‍സികളിലും കൈമാറിയിട്ടുണ്ട്. കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സുപ്രീം കോടതി സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

<strong>വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!</strong>വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!

കേസിലെ തെളിവുകള്‍ ഇല്ലാതാക്കിയെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രമുഖരെ സംരക്ഷിക്കാന്‍ രാജീവ് കുമാര്‍ ശ്രമിച്ചിരുന്നെന്നാണ് സിബിഐ കണ്ടെത്തല്‍. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രാജീവ് കുമാറിനെ നേരത്തേ സിബിഐ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാജീവിനെ ചോദ്യം ചെയ്യാനായി എത്തിയ സിബിഐ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി മമത ബാനര്‍ജി തടഞ്ഞത് വലിയ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നേരത്തേ ശാരദ ചിട്ടി ഫണ്ട് കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ തലവാനായിരുന്നു രാജീവ് കുമാര്‍. 2014 ലാണ് മമത സര്‍ക്കാര്‍ എസ്ഐടി രൂപീകരിച്ചത്. സുപ്രീം കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

English summary
cbi issues look out notice against rajeev kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X