ശാരദ ചിട്ടി തട്ടിപ്പ്; മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർക്കകെതിരെ ലൂക്ക്ഔട്ട് നോട്ടീസ്!
കൊൽക്കത്ത: കൊൽക്കത്ത മുൻ പോലീസ് കമ്മീഷർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ലുക്ക് ഔട്ട് നോട്ടീസ് കൈമാറി.
രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത പാലിക്കാനും സിബിഐ നിർദേശം നൽകിയിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പ് കേസിലാണ് സിബിഐ നടപടി. ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാറിനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. രാജീവ് കുമാറിനേയും മറ്റൊരു പ്രതിയായ തൃണമൂൽ കോൺഗ്രസ് എം പി കുനാൽ ഖോഷിനെയും മുഖാമുഖം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത്.

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. ചില ഉന്നതരെ സംരക്ഷിക്കുന്നതിനുവേണ്ടി തെളിവുകൾ നശിപ്പിച്ചിച്ചുവെന്നതാണ് രാജീവ് കുമാറിനെതിരെയുള്ള കേസ്. രാജീവ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി രാജീവ്കുമാർ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.
തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ രാജീവ് കുമാർ നിർണായക തെളിവുകളായ മൊബൈൽ ഫോണും ലാപ്ടോപ്പുകളും ആരോപണവിധേയർക്ക് വിട്ടുനൽകിയെന്നാണ് സിബിഐക്ക് വേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞത്. പിടച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഫോറൻസിക് പരിശോധന പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications