കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാരദ ചിട്ടി തട്ടിപ്പ്; മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർക്കകെതിരെ ലൂക്ക്ഔട്ട് നോട്ടീസ്!

Google Oneindia Malayalam News

കൊൽക്കത്ത: കൊൽക്കത്ത മുൻ പോലീസ് കമ്മീഷർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ലുക്ക് ഔട്ട് നോട്ടീസ് കൈമാറി.

<strong>ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!!</strong>ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!!

രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത പാലിക്കാനും സിബിഐ നിർദേശം നൽകിയിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പ് കേസിലാണ് സിബിഐ നടപടി. ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാറിനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. രാജീവ് കുമാറിനേയും മറ്റൊരു പ്രതിയായ തൃണമൂൽ കോൺഗ്രസ് എം പി കുനാൽ ഖോഷിനെയും മുഖാമുഖം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത്.

Rajeev Kumar

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. ചില ഉന്നതരെ സംരക്ഷിക്കുന്നതിനുവേണ്ടി തെളിവുകൾ നശിപ്പിച്ചിച്ചുവെന്നതാണ് രാജീവ് കുമാറിനെതിരെയുള്ള കേസ്. രാജീവ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി രാജീവ്കുമാർ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.

തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ രാജീവ് കുമാർ നിർണായക തെളിവുകളായ മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും ആരോപണവിധേയർക്ക് വിട്ടുനൽകിയെന്നാണ് സിബിഐക്ക് വേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞത്. പിടച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഫോറൻസിക് പരിശോധന പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English summary
CBI issues lookout notice against former Kolkata police commissioner Rajeev Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X