കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു അഫ്‌സല്‍ഗുരു അനുസ്മരണം; വീഡിയോയില്‍ കൃത്രിമമില്ലെന്ന് പോലീസ്

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാസാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിച്ച വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതല്ലെന്ന് പോലീസ്. ഫോറന്‍സിക് ലാബിലെ പരിശോധനയ്ക്ക ശേഷമാണ് വീഡിയോ 'യാഥാര്‍ത്ഥ്യ'മാണെന്ന് പോലീസ് പറഞ്ഞത്.

പരിശോധനയില്‍ വീഡിയോ ദൃശ്യങ്ങള്‍ വിശ്വാസ യോഗ്യമാണെന്ന തെള്‌ഞ്ഞെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജൂണ്‍ എട്ടിന് ദല്ലി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയെന്നും പോലീസ് അറിയിച്ചു. പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലില്‍ നിന്നും ലഭിച്ച് വീഡിയോ ദൃശ്യങ്ങളാണ് പരിശോധയ്ക്ക് വിധേയമാക്കിയത്.

JNU

ന്യൂസ് ചാനലില്‍ നിന്നും ക്യാമറ, മെമ്മറി കാര്‍ഡ്, സിഡി തുടങ്ങിയവയാണ് പരിശോധനയ്ക്കായ് കൊണ്ടുവന്നത്. അതേസമയം ഏത് വീഡിയോ ആണ് പരിശോധിച്ചതെന്ന് വ്യക്തമല്ല. ഫെബ്രുവരി ഒമ്പതിന് നട്‌ന അനുസ്മരണ ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിചിചെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിലരടക്കം അഞ്ച് പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.

English summary
The raw video footage of the controversial February 9 JNU event, on which a sedition case was registered against JNUSU President Kanhaiya Kumar and two others, has been found to be “authentic” by the CBI forensic lab, police claimed today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X