ചിദംബരം ഉത്തരം പറഞ്ഞത് 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്ക്: കേസിലെ കുറ്റപത്രം സെപ്തംബറിൽ!
ചിദംബരം ഉത്തരം പറഞ്ഞത് 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്ക്: ഐഎൻഎക്സ് മാക്സ് കേസിലെ കുറ്റപത്രം സെപ്തംബർ 20ന്, ചിദംബരത്തെ പൂട്ടാൻ കേന്ദ്ര ഏജൻസികൾ!!
ദില്ലി: ഐഎൻഎക്സ് മാസിക്സ് കേസിൽ പി ചിദംബരത്തിനെതിരെയുള്ള കുറ്റപത്രം ഈ മാസം തന്നെ സമർപ്പിക്കുമെന്ന് സൂചന. ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയക്കണമെന്നുമാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടതോടെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡി കാലാവധി സെപ്തംബർ 19 വരെ നീട്ടിയത്. സെപ്തംബർ 20ന് കുറ്റപത്രം സമർപ്പിച്ച് ഐഎൻഎക്സ് മാകിസ് കേസിന്റെ അന്വേഷണവുമായി മുമ്പോട്ടുപോകാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്കാണ് മുൻ കേന്ദ്രമന്ത്രി ഉത്തരം പറഞ്ഞത്. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിൽ നടത്തിയ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ചിദംബരത്തോട് ചോദ്യങ്ങൾ ചോദിച്ചത്.
രണ്ട് ആഴ്ചയായി സിബിഐയുടെ കസ്റ്റഡിയിലുള്ള ചിദംബരത്തെ കോടതി ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ചയാണ് തീഹാർ ജയിലിലേക്ക് അയച്ചത്. ഐഎൻഎക്സ് മാക്സ് കേസിൽ എൻഫോഴ്സ്മെന്റിന് മുമ്പാകെ കീഴടങ്ങാമെന്ന് അഭിഭാഷകർ മുഖേന ചിദംബരം അറിയിച്ചിരുന്നു. എന്നാൽ സിബിഐയുടെ ആവശ്യം അംഗീകരിച്ച് കോടതി സെപ്തംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. അതേ സമയം ഈ അപേക്ഷയിൽ സെപ്തംബർ 12ന് വാദം കേൾക്കും.

തീഹാർ ജയിലിലെ രണ്ടാം നമ്പർ വാർഡിലെ അഞ്ചാം നമ്പർ സെല്ലിലാണ് ചിദംബരത്തെ ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. പാശ്ചാത്യ സൌകര്യത്തിലുള്ള ശുചിമുറിയും മരുന്നുകളും കട്ടിലുമാണ് ജയിലിൽ അനുവദിച്ചിട്ടുള്ളത്.

തീഹാർ ജയിലിൽ
രണ്ട് ആഴ്ചയായി സിബിഐയുടെ കസ്റ്റഡിയിലുള്ള ചിദംബരത്തെ കോടതി ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ചയാണ് തീഹാർ ജയിലിലേക്ക് അയച്ചത്. ഐഎൻഎക്സ് മാക്സ് കേസിൽ എൻഫോഴ്സ്മെന്റിന് മുമ്പാകെ കീഴടങ്ങാമെന്ന് അഭിഭാഷകർ മുഖേന ചിദംബരം അറിയിച്ചിരുന്നു. എന്നാൽ സിബിഐയുടെ ആവശ്യം അംഗീകരിച്ച് കോടതി സെപ്തംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. അതേ സമയം ഈ അപേക്ഷയിൽ സെപ്തംബർ 12ന് വാദം കേൾക്കും.

അഞ്ചാം നമ്പർ സെല്ലിൽ
തീഹാർ ജയിലിലെ രണ്ടാം നമ്പർ വാർഡിലെ അഞ്ചാം നമ്പർ സെല്ലിലാണ് ചിദംബരത്തെ ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. പാശ്ചാത്യ സൌകര്യത്തിലുള്ള ശുചിമുറിയും മരുന്നുകളും കട്ടിലുമാണ് ജയിലിൽ അനുവദിച്ചിട്ടുള്ളത്. ഐഎൻഎക്സ് മാക്സ് കേസിൽ ആഗസ്റ്റ് 21നാണ് ചിദംബരത്തിന്റെ നാടകീയമായ അറസ്റ്റ്. ജുഡീഷ്യൽ കസ്റ്റഡി നീട്ടിനൽകണമെന്ന സിബിഐയുടെ അപേക്ഷയെത്തുടർന്നാണ് ചിദംബരത്തെ കോടതി സെപ്തംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

അഭിഭാഷകന്റെ വാദം
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി തയ്യാറായിരിക്കുകയാണെന്ന് സിബല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചിദംബരത്തിന് പ്രത്യേക സെല്‍ വേണമെന്ന് സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോട്ട്, ആധുനിക രീതിയിലുള്ള ബാത്ത് റൂം, മരുന്നുകള്‍ എന്നിവ ജയിലില്‍ ലഭ്യമാക്കണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ കോടതി സെപ്തംബർ 19 വരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയക്കുകയായിരുന്നു.
Recommended Video

ജുഡീഷ്യൽ കസ്റ്റഡി നീട്ടി
പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഏത് ഏജൻസിയാണ് ചിദംബരത്തെ കൊണ്ടുപോകുക എന്നത് സംബന്ധിച്ച് ആദ്യം ആശങ്ക നിലനിന്നിരുന്നുവെങ്കിലും പിന്നീട് സിബിഐയാണ് അദ്ദേഹത്തെ തീഹാർ ജയിലിലേക്ക് കൊണ്ടുപോയത്. ചിദംബരം വളരെ സ്വാധീനമുള്ള നേതാവാണ്. അതുകൊണ്ട് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന വാദമാണ് സിബിഐ കോടതിയിൽ ഉന്നയിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications