കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം ഉത്തരം പറഞ്ഞത് 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്ക്: കേസിലെ കുറ്റപത്രം സെപ്തംബറിൽ!

ചിദംബരം ഉത്തരം പറഞ്ഞത് 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്ക്: ഐഎൻഎക്സ് മാക്സ് കേസിലെ കുറ്റപത്രം സെപ്തംബർ 20ന്, ചിദംബരത്തെ പൂട്ടാൻ കേന്ദ്ര ഏജൻസികൾ!!

Google Oneindia Malayalam News

ദില്ലി: ഐഎൻഎക്സ് മാസിക്സ് കേസിൽ പി ചിദംബരത്തിനെതിരെയുള്ള കുറ്റപത്രം ഈ മാസം തന്നെ സമർപ്പിക്കുമെന്ന് സൂചന. ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയക്കണമെന്നുമാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടതോടെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡി കാലാവധി സെപ്തംബർ 19 വരെ നീട്ടിയത്. സെപ്തംബർ 20ന് കുറ്റപത്രം സമർപ്പിച്ച് ഐഎൻഎക്സ് മാകിസ് കേസിന്റെ അന്വേഷണവുമായി മുമ്പോട്ടുപോകാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്കാണ് മുൻ കേന്ദ്രമന്ത്രി ഉത്തരം പറഞ്ഞത്. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിൽ നടത്തിയ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ചിദംബരത്തോട് ചോദ്യങ്ങൾ ചോദിച്ചത്.

ആശങ്ക ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് മാത്രം: ജിഡിപിയിൽ കേന്ദ്രത്തെ വിമർശിച്ച് ചിദംബരംആശങ്ക ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് മാത്രം: ജിഡിപിയിൽ കേന്ദ്രത്തെ വിമർശിച്ച് ചിദംബരം

രണ്ട് ആഴ്ചയായി സിബിഐയുടെ കസ്റ്റഡിയിലുള്ള ചിദംബരത്തെ കോടതി ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ചയാണ് തീഹാർ ജയിലിലേക്ക് അയച്ചത്. ഐഎൻഎക്സ് മാക്സ് കേസിൽ എൻഫോഴ്സ്മെന്റിന് മുമ്പാകെ കീഴടങ്ങാമെന്ന് അഭിഭാഷകർ മുഖേന ചിദംബരം അറിയിച്ചിരുന്നു. എന്നാൽ സിബിഐയുടെ ആവശ്യം അംഗീകരിച്ച് കോടതി സെപ്തംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. അതേ സമയം ഈ അപേക്ഷയിൽ സെപ്തംബർ 12ന് വാദം കേൾക്കും.

chidambaram3-1566

തീഹാർ ജയിലിലെ രണ്ടാം നമ്പർ വാർഡിലെ അഞ്ചാം നമ്പർ സെല്ലിലാണ് ചിദംബരത്തെ ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. പാശ്ചാത്യ സൌകര്യത്തിലുള്ള ശുചിമുറിയും മരുന്നുകളും കട്ടിലുമാണ് ജയിലിൽ അനുവദിച്ചിട്ടുള്ളത്.

 തീഹാർ ജയിലിൽ

തീഹാർ ജയിലിൽ


രണ്ട് ആഴ്ചയായി സിബിഐയുടെ കസ്റ്റഡിയിലുള്ള ചിദംബരത്തെ കോടതി ഉത്തരവിനെ തുടർന്ന് വ്യാഴാഴ്ചയാണ് തീഹാർ ജയിലിലേക്ക് അയച്ചത്. ഐഎൻഎക്സ് മാക്സ് കേസിൽ എൻഫോഴ്സ്മെന്റിന് മുമ്പാകെ കീഴടങ്ങാമെന്ന് അഭിഭാഷകർ മുഖേന ചിദംബരം അറിയിച്ചിരുന്നു. എന്നാൽ സിബിഐയുടെ ആവശ്യം അംഗീകരിച്ച് കോടതി സെപ്തംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. അതേ സമയം ഈ അപേക്ഷയിൽ സെപ്തംബർ 12ന് വാദം കേൾക്കും.

അഞ്ചാം നമ്പർ സെല്ലിൽ

അഞ്ചാം നമ്പർ സെല്ലിൽ

തീഹാർ ജയിലിലെ രണ്ടാം നമ്പർ വാർഡിലെ അഞ്ചാം നമ്പർ സെല്ലിലാണ് ചിദംബരത്തെ ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. പാശ്ചാത്യ സൌകര്യത്തിലുള്ള ശുചിമുറിയും മരുന്നുകളും കട്ടിലുമാണ് ജയിലിൽ അനുവദിച്ചിട്ടുള്ളത്. ഐഎൻഎക്സ് മാക്സ് കേസിൽ ആഗസ്റ്റ് 21നാണ് ചിദംബരത്തിന്റെ നാടകീയമായ അറസ്റ്റ്. ജുഡീഷ്യൽ കസ്റ്റഡി നീട്ടിനൽകണമെന്ന സിബിഐയുടെ അപേക്ഷയെത്തുടർന്നാണ് ചിദംബരത്തെ കോടതി സെപ്തംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

അഭിഭാഷകന്റെ വാദം

അഭിഭാഷകന്റെ വാദം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി തയ്യാറായിരിക്കുകയാണെന്ന് സിബല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചിദംബരത്തിന് പ്രത്യേക സെല്‍ വേണമെന്ന് സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോട്ട്, ആധുനിക രീതിയിലുള്ള ബാത്ത് റൂം, മരുന്നുകള്‍ എന്നിവ ജയിലില്‍ ലഭ്യമാക്കണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ കോടതി സെപ്തംബർ 19 വരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയക്കുകയായിരുന്നു.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam
 ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ജുഡീഷ്യൽ കസ്റ്റഡി നീട്ടി

പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഏത് ഏജൻസിയാണ് ചിദംബരത്തെ കൊണ്ടുപോകുക എന്നത് സംബന്ധിച്ച് ആദ്യം ആശങ്ക നിലനിന്നിരുന്നുവെങ്കിലും പിന്നീട് സിബിഐയാണ് അദ്ദേഹത്തെ തീഹാർ ജയിലിലേക്ക് കൊണ്ടുപോയത്. ചിദംബരം വളരെ സ്വാധീനമുള്ള നേതാവാണ്. അതുകൊണ്ട് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന വാദമാണ് സിബിഐ കോടതിയിൽ ഉന്നയിച്ചത്.

English summary
CBI may file chargesheet in INX Media case this month: Officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X