കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മീത് റാം റഹീമിന്റെ കേസില്‍ പ്രമുഖന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെതിരായ ബലാത്സംഗ കേസന്വേഷണത്തില്‍ പ്രമുഖര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഢ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെതിരായ ബലാത്സംഗ കേസന്വേഷണത്തില്‍ പ്രമുഖര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മുന്‍ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന മുലിഞ്ജ നാരായണനാണ് കേസന്വേഷണത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ വെളിപ്പെടുത്തിയത്.

കേസിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മുലിഞ്ജ പറയുന്നു. 2002 ഡിസംബര്‍ 12ന് കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെയായിരുന്നു സിബിഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍. എന്നാല്‍, സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ താന്‍ ഒരുക്കമായിരുന്നില്ല. ഏതുവിധേനയും കേസ് തെളിയിക്കണമെന്ന് ഉറപ്പിക്കുകയായിരുന്നു.

dr-gurmeet-ram-27-1503806095.jpg -Properties

കേസന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇത്തരത്തില്‍ പലരും കേസ് വഴിതെറ്റിക്കാന്‍ രംഗത്തെത്തി. ഒട്ടേറെ രാഷ്ട്രീയക്കാരും ബിസ്സിനസ്സുകാരും സിബിഐ ആസ്ഥാനത്ത് കേസിന്‍മേല്‍ സമ്മര്‍ദ്ദം ചെുത്തിയെങ്കിലും സ്വാധീനത്തിന് വഴങ്ങിയില്ല. രണ്ട് ഊമക്കത്തുകള്‍ മാത്രമായിരുന്നു കേസിന്റെ ആകെയുള്ള കച്ചിത്തുരുമ്പെന്നും അത് പിന്തുടര്‍ന്നാണ് ഒടുവില്‍ വിജയത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 2002 സെപ്റ്റംബറിലാണ് ഹരിയാണ ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുന്നത്. അന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്നു മുലിഞ്ജ നാരായണന്‍. കേസില്‍ മുലിഞ്ജയുടെ അന്വേഷണം നിര്‍ണായകമായി.

English summary
Ex- CBI Officer Alleges Pressure To Drop Ram Rahim Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X