കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയം വിരമിക്കല്‍ തേടി രാകേഷ് അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥന്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: സെന്‍ട്രല്‍ ഏജന്‍സിയുടെ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കുന്ന സിബിഐ പോലീസ് സൂപ്രണ്ട് സതീഷ് ഡാഗര്‍ സ്വയം വിരമിക്കല്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സ്വയംവിരമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സേവനത്തില്‍ നിന്ന് സ്വമേധയാ വിരമിക്കുന്നതിന് (വിആര്‍എസ്) വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡാഗര്‍ അപേക്ഷ സമര്‍പ്പിച്ചതായി സിബിഐ വക്താവ് സ്ഥിരീകരിച്ചു. ആഗസ്റ്റ് അവസാനമാണ് ഡാഗര്‍ വിആര്‍എസിന് അപേക്ഷ നല്‍കിയതെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അപേക്ഷ സിബിഐ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല ഇതുവരെ അംഗീകരിച്ചിട്ടില്ല.

എംപാനൽ ഡ്രൈവർമാരെ തിരിച്ചെടുക്കരുത്; ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് കോടതി!എംപാനൽ ഡ്രൈവർമാരെ തിരിച്ചെടുക്കരുത്; ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് കോടതി!

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുമായി കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്ത സ്പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയ്ക്കെതിരെ അഴിമതി കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ ഭാഗമായിരുന്നു ഡാഗര്‍. വര്‍മ്മയെയും അസ്താനയെയും പിന്നീട് സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചു.

dagar-1569

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24 ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എം നാഗേശ്വര്‍ റാവുവിനെ ഏജന്‍സിയുടെ ആക്ടിംഗ് ഡയറക്ടറായി നിയമിച്ചപ്പോള്‍ ഡാഗറിനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ നിന്ന് ദില്ലിയിലെ അഴിമതി വിരുദ്ധ വിഭാഗത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

English summary
CBI officer seeks VRS who investgate case against Rakesh Asthana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X