Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തെ പിന്തുടർന്ന് സിബിഐ; ഗേറ്റ് പൂട്ടി അകത്ത് കടന്ന് ചിദംബരം, മതിൽ ചാടി സിബിഐ സംഘം, വീഡിയോ

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പി ചിദംബരം ഒളിവിലാണെന്ന വിമർശനങ്ങൾക്കിടെയാണ് മുൻ കേന്ദ്രധനമന്ത്രി കൂടിയായ ചിദംബരം എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്താനെത്തിയത്. വാർത്താ സമ്മേളനത്തിനിടെ സിബിഐ സംഘം കോൺഗ്രസ് ആസ്ഥാനത്തേയ്ക്ക് എത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ചിദംബരം കപിൽ സിബലിന്റെ കാറിൽ ജോർബാഗിലെ വസതിയിലേക്ക് മടങ്ങിയത്.

ചിദംബരം വീട്ടിലേക്ക് മടങ്ങിയെന്ന് മനസിലാക്കിയ സിബിഐ സംഘം പിന്തുടർന്ന് എത്തിയപ്പോഴേക്കും ചിദംബരം വീടിന്റെ ഗേറ്റ് പൂട്ടി അകത്തേയ്ക്ക് പോയിരുന്നു. പിന്നാലെയെത്തിയ സിബിഐ ഉദ്യോഗസ്ഥർ അൽപ്പനേരം വീടിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് സിബിഐ ഉദ്യോഗസ്ഥർ മതിൽ ചാടി കടന്ന് വീട്ടുവളപ്പിലേക്ക് കടക്കുകയായിരുന്നു.

cbi

പിന്നാലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും മതിൽ ചാടിക്കടന്ന് വീട്ടുവളപ്പിൽ എത്തി. ഈ സമയം കപിൽ സിബലും, മനു അഭിഷേക് സിംഗ്വിയും അടക്കമുള്ള മുതിർന്ന അഭിഭാഷകർ ചിദംബരത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ ചിദംബരത്തിന്റെ വീടിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകരും ചിദംബരത്തിനെിരെ മുദ്രാവാക്യം മുഴക്കിയവരും തമ്മിൽ സംഘർഷം ഉണ്ടായി.

ഒരു മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ ആസ്ഥാനത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചിദംബരത്തെ വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+