കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദ്ദീന്‍ സമ്മേളനം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Google Oneindia Malayalam News

ദില്ലി: കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും അനുമതിയില്ലാതെയും ദില്ലി നിസാമുദ്ദീനിലെ മര്‍കസില്‍ തബ്ലീഗ് സമ്മേളന നടന്നത്തിയതില്‍ സിബിഐ അന്വേഷണം വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ദിനം പ്രതിയെന്നോണം ഇവിടെ പരിശോധന നടക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അനുമതിയില്ലാതെയാണ് ആയിരക്കണക്കിന് ആളെ പങ്കുടെപ്പിച്ച് നിസാമുദ്ദീനിലെ മസ്ജിദില്‍ സമ്മേളനം നടത്തിയതെന്നാണ് കേസ്. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതിന്‍റെ പശ്ചാത്തലത്തലത്തില്‍ സാമൂഹിക ഒത്തുചേരലുകളും മതസമ്മേളനങ്ങലും വിലക്കും ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സമ്മേളന അധികൃതര്‍ ഇത് പാലിച്ചില്ലെന്നുമാണ് ആരോപണം. വിവിധ വിദേശരാജ്യങ്ങളില്‍നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തില്‍ പങ്കെടുത്തിരുന്നു.

cbi

ഇവിടെ നിന്ന് മടങ്ങിയ നിരവധി പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ വലിയ വിവാദങ്ങളായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. കേരളത്തിൽനിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ വിസാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് പത്ത് വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഡികെ ശിവകുമാറിന്റെ കിടിലൻ നീക്കം; വിമതരുടെ 'ഘർ വാപസി', ഒപ്പം ബിജെപി നേതാക്കളും,12 അംഗ കമ്മിറ്റിഡികെ ശിവകുമാറിന്റെ കിടിലൻ നീക്കം; വിമതരുടെ 'ഘർ വാപസി', ഒപ്പം ബിജെപി നേതാക്കളും,12 അംഗ കമ്മിറ്റി

മധ്യപ്രദേശില്‍ കളി മാറ്റി കമല്‍നാഥ്, സിന്ധ്യ പൊളിയുന്നു. 2 പേരെത്തി, ഇനിയുള്ളത്, മാസ്റ്റര്‍ പ്ലാന്‍!മധ്യപ്രദേശില്‍ കളി മാറ്റി കമല്‍നാഥ്, സിന്ധ്യ പൊളിയുന്നു. 2 പേരെത്തി, ഇനിയുള്ളത്, മാസ്റ്റര്‍ പ്ലാന്‍!

English summary
CBI probe is not needed in Tablighi event; centre to SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X