ദളിത് കുട്ടികളുടെ കൊലപാതകം സിബിഐ അന്വേഷിക്കും
ഫരീദാബാദ്: ഹരിയാണയിലെ ദളിത് കുടുംബത്തെ സവര്‍ണജാതിക്കാര്‍ ചുട്ടെരിച്ച സംഭവം സിബിഐ അന്വേഷിക്കും. ഹരിയാണ സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഭവം രാജ്യത്തിനകത്തും പുറത്തും വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സിബിഐ അന്വേഷണം നടത്താമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
ഫരീദാബാദിലെ സന്പേഡ് ഗ്രാമത്തില്‍ കുട്ടികളുടെ വീടു സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹരിയാണ സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും നരേന്ദ്ര മോഡിയും ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് പാവപ്പെട്ടവരെ അടിച്ചമര്‍ത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു.

സംഭവത്തില്‍ കുട്ടികളുടെ പിതാവ് ജിതേന്ദര്‍ മാത്രമാണ് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടത്. കുട്ടികളുടെ അമ്മ 70 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാഹുല്‍ ഗാന്ധി ഇവരുടെ വിവരങ്ങള്‍ തിരക്കുകയും ആവശ്യമായ സഹായങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
രാജ്യത്തെ പലഭാഗത്തും തീവ്രചിന്താഗതിക്കാരുടെ അക്രമങ്ങള്‍ വര്‍ധിച്ചവരുന്നത് കേന്ദ്ര സര്‍ക്കാരിന് മാനക്കേടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിക്കാത്തത് അക്രമത്തിനുള്ള പരോക്ഷ പിന്തുണയാണെന്നാണ് ആരോപണം. അന്തര്‍ദേശീയ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം സംഭവിച്ചുകഴിഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications