അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ സിബിഐ; ഭാര്യയെ ചോദ്യം ചെയ്യുന്നു, ബിജെപിയുടെ പ്രതികാരമോ
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍. ഭാര്യ റുജിറ ബാനര്‍ജിയെ ചോദ്യം ചെയ്യുന്നതിന് സമന്‍സുമായിട്ടാണ് അന്വേഷണ സംഘമെത്തിയത്. കല്‍ക്കരി കടത്ത് കേസിലാണ് സിബിഐ നീക്കം. എന്നാല്‍ ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. മൂന്ന് ഉദ്യോഗസ്ഥരാണ് റുജിറയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ നവംബറിലാണ് കല്‍ക്കരി കടത്ത് കേസ് സിബിഐ ഏറ്റെടുത്തത്.

അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ആദ്യമായിട്ടാണ് സിബിഐ സംഘമെത്തുന്നത്. നേരത്തെ അഭിഷേകുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബംഗാളില്‍ പലവിധ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപിയുടെ യുവമോര്‍ച്ച സംസ്ഥാന നേതാവിനെ മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മമത സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു എന്നാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്.
റുജിറ ബാനര്‍ജിയും സിബിഐ ഉദ്യോഗസ്ഥരും നേരത്തെ ടെലിഫോണില്‍ സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടിലെത്തിയത്. അവരെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സിബിഐ അറിയിച്ചത്. കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 13 ഇടങ്ങളില്‍ ബംഗാളില്‍ സിബിഐ റെയ്ഡ് നടന്നിരുന്നു. പുരുലിയ, ബാങ്കുറ, പശ്ചിമ ബര്‍ധമാന്‍, കൊല്‍ക്കത്ത എന്നീ ജില്ലകളിലായിരുന്നു റെയ്ഡ്.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
ബംഗാള്‍ രാഷ്ട്രീയത്തില്‍ ഏറ്റവും പ്രധാനിയായ നേതാവാണ് അഭിഷേക് ബാനര്‍ജി. മമതയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന നേതാവാണ് ഇദ്ദേഹം. ആദ്യം അഭിഷേകുമായി മല്‍സരിച്ചിട്ട് എന്നോട് മുട്ടാമെന്ന് അടുത്തിടെ ബിജെപിയെ മമത വെല്ലുവിളിച്ചിരുന്നു. അതേസമയം, മമത ബാനര്‍ജി അനന്തരവനെ മാത്രമാണ് വളരാന്‍ അനുവദിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.
ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications