കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവിന്റെ തട്ടിപ്പില്‍ അംബാനി കുടുംബത്തിന് പങ്ക്? വിപുല്‍ അംബാനി കുരുക്കില്‍ സിബിഐ ചോദ്യം ചെയ്തു

രണ്ടുമണിക്കൂറോളം വിപുലിനെ സിബിഐ ചോദ്യം ചെയ്‌തെന്നാണ് സൂചന

Google Oneindia Malayalam News

ദില്ലി: വജ്ര വ്യാപാരി നീരവ് മോദിയുടെ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. അംബാനി കുടുംബത്തിന് കേസില്‍ പങ്കുണ്ടെന്നാണ് സൂചന. അതായത് ധീരുഭായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നീരവ് മോദിയുടെ കമ്പനിയുടെ ചീഫ് ഫിനാന്‍സിങ്ങ് ഓഫീസാണ് വിപുല്‍ അംബാനി.

മുക്കിയത് 800 കോടി... റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരിയുടെ പൊടിപോലുമില്ലമുക്കിയത് 800 കോടി... റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരിയുടെ പൊടിപോലുമില്ല

വഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിവഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണി

തട്ടിപ്പിനെ കുറിച്ച് വിപുലിന് അറിയാമെന്നും അദ്ദേഹവും സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നുമാണ് സിബിഐക്ക് സംശയം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെയും 11 പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരെയും വിപുലിനെയും സിബിഐ ചോദ്യം ചെയ്തു.

വിശദമായി ചോദ്യം ചെയ്തു

വിശദമായി ചോദ്യം ചെയ്തു

രണ്ടുമണിക്കൂറോളം വിപുലിനെ സിബിഐ ചോദ്യം ചെയ്‌തെന്നാണ് സൂചന. ഇതുവഴി നീരവിന്റെ ബിസിനസ് ബന്ധങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ താല്‍പര്യങ്ങളെ കുറിച്ചും സിബിഐ മനസിലാക്കിയിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സിബിഐ നല്‍കാനും വിപുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വെറും മൂന്നുവര്‍ഷമേ ആയുള്ളൂവെന്ന് വിപുല്‍ പറയുന്നു.

തട്ടിപ്പ് അറിഞ്ഞു

തട്ടിപ്പ് അറിഞ്ഞു

നീരവ് ബാങ്കുകളെ പറ്റിച്ച് പണം സ്വന്തമാക്കുന്ന കാര്യം വിപുലിന് നേരത്തെ അറിയായിരുന്നെന്ന് സിബിഐ കരുതുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടില്ല. കമ്പനിയിലെ മറ്റുള്ളവരെ അറിയിക്കാതെ ഈ തട്ടിപ്പിന് വിപുലും കൂട്ടുനിന്നു എന്ന് സൂചനയുണ്ട്. നീരവിന് ലഭിക്കുന്ന പണത്തിന്റെ സ്രോതസുകളെ കുറിച്ചും വിപുലിന് കൃത്യമായറിയാം.

ഗുരുതര വീഴ്ച്ച

ഗുരുതര വീഴ്ച്ച

പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥരും നീരവ് മോദിയുടെ കമ്പനിയിലെ ചില ഉദ്യോഗസ്ഥരും വന്‍ തട്ടിപ്പുകാരാണെന്ന് സിബിഐ പറയുന്നു. പിഎന്‍ബിയുടെ കമ്പ്യൂട്ടര്‍ റെക്കോര്‍ഡുകളില്‍ എപ്പോള്‍ വേണമെങ്കിലും ആക്‌സസ് ചെയ്യാന്‍ നീരവിന് അവസരം ലഭിച്ചിരുന്നു. ഇതിന് പിഎന്‍ബിയിലെ തന്നെ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കുകയായിരുന്നു. ഇത് ഗുരുതര വീഴ്ച്ചയാണ്. വിപുല്‍ ഇക്കാര്യം നിയന്ത്രിച്ചിരുന്നതായി സൂചനയുണ്ട്.

അംബാനി കുടുംബത്തിന് നാണക്കേട്

അംബാനി കുടുംബത്തിന് നാണക്കേട്

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ശ്യംഖലയായ അംബാനി ഗ്രൂപ്പിലെ ഒരാള്‍ ഇത്തരമൊരു തട്ടിപ്പില്‍ ഉള്‍പ്പെട്ടു എന്നത് അംബാനി കുടുംബത്തിന് നാണക്കേടാണ്. അതേസമയം താന്‍ തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വിപുല്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉണ്ടായിരുന്നു. എന്നാല്‍ നീരവ് സാമ്പത്തിക കാര്യം നിയന്ത്രിക്കുന്ന തന്നെ അറിയിക്കാതെയാണ് തട്ടിപ്പ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ബന്ധം

അടുത്ത ബന്ധം

അംബാനി കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് നീരവ് മോദി. കുടുംബ സുഹൃത്തുമാണ് അദ്ദേഹം. നീരവിന്റെ സഹോദരന്‍ നിഷാല്‍ മോദി കല്ല്യാണം കഴിച്ചിരിക്കുന്നത് മുകേഷ്, അനില്‍ അംബാനിമാരുടെ സഹോദരി ദീപ്തിയുടെ മകള്‍ ഇഷേത സാല്‍ഗോക്കറിനെയാണ്. ദീപ്തി ഗോവയിലെ പ്രമുഖ വ്യാപാരി ദത്തരാജ് സാല്‍ഗോക്കറിന്റെ ഭാര്യയാണ്. അതുകൊണ്ട് അംബാനിമാരുമായി അടുത്ത ബന്ധമാണ് നീരവിനുള്ളത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

പരിശോധന തുടരുന്നു

പരിശോധന തുടരുന്നു

നീരവിന്റെ എല്ലാ സ്ഥാപനത്തിലും പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടപാടുകാരന് ജാമ്യം നില്‍ക്കുന്ന ബാങ്കുകള്‍ സാധാരണ നല്‍കാറുള്ള ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ്ങ്(എല്‍ഒയു) ഉപയോഗിച്ച് അടുത്തിടെ നടന്ന എല്ലാ ഇടപാടുകളും സിബിഐ പരിശോധിക്കുന്നുണ്ട്. ഇവ എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൂടുതല്‍ പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നും അറസ്റ്റുണ്ടാവുമെന്നും സിബിഐ പറഞ്ഞു.

English summary
cbi questions vipul ambani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X