കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും കേന്ദ്ര അന്വേണ ഏജന്‍സിയായ സിബിഐയുടെ റെയ്ഡ്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച അതിരാവിലെ തുടങ്ങിയ റെയ്ഡ് പത്ത് മണിയാകുമ്പോഴും തുടരുകയാണ്. ഡികെ ശിവകുമാറിന്റെ കര്‍ണാടകത്തിലെയും മുംബൈയിലെയും ഓഫീസുകളിലും വീട്ടിലുമാണ് റെയ്ഡ്.

Recommended Video

cmsvideo
Rs 50 lakh recovered during CBI raids at 14 locations against Congress leader DK Shivakumar
d

നികുതി വെട്ടിച്ചു എന്ന പേരില്‍ ശിവകുമാറിനെതിരെ ആദായ നികുതി വകുപ്പ് കേസ് എടുത്തിരുന്നു. തുടര്‍ന്നാണ് ഇതേ സംഭവത്തില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റും നടപടി തുടങ്ങിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു. തൊട്ടുപിന്നാലെയാണ് സിബിഐ റെയ്ഡ്. ഡികെ സുരേഷിന്റെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് എംപി കൂടിയാണ് സുരേഷ്. 14 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങിബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങി

നേരത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാര്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് തിരിച്ചെത്തിയ ശേഷമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായത്. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് ഡികെ ശിവകുമാര്‍. ഇദ്ദേഹം അധ്യക്ഷനായ ശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് കുറയുകയും സംഘടനാ പ്രവര്‍ത്തനം ശക്തിപെടുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍.

ബിജെപി തിരഞ്ഞെടുപ്പ് ആയുധമായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് ഭയമുണ്ട്. സിബിഐയെ ഉപയോഗിച്ചുള്ള വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും കര്‍ണാടക കോണ്‍ഗ്രസ് പ്രതികരിച്ചു. മോദി-യെഡിയൂരപ്പ സര്‍ക്കാരുകളുടെ പാവയായി സിബിഐ പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. യെഡിയൂരപ്പ സര്‍ക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവരാനാണ് സിബിഐ ശ്രമിക്കേണ്ടതെന്നും അദ്ദഹം പറഞ്ഞു.

English summary
CBI Raids Karnataka Congress President DK Sivakumar's Residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X