കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ ബലാത്സംഗ കേസ്; പെൺകുട്ടി അപകടനില തരണം ചെയ്തു, സിബിഐ മൊഴി എടുത്തു!

Google Oneindia Malayalam News

ദില്ലി: ഉന്നാവോ ബലാത്സംഗ കേസിലെ പെൺകുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ മൊഴി എടുക്കുമെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. അപകടനില തരണം ചെയ്ത് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ പെണ്‍കുട്ടിയുടെ മൊഴി തിങ്കളാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്.

<strong>ഇടിമുറി യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല; ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ റിപ്പോർട്ട് ഇങ്ങനെ...</strong>ഇടിമുറി യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല; ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ റിപ്പോർട്ട് ഇങ്ങനെ...

ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് ദുരൂഹ സാചര്യത്തിൽ ട്രക്ക് ഇടിച്ചത്. ജൂലായ് 28 നുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടിരുന്നു.

വധശ്രമം

വധശ്രമം


അതേസമയം അതേസമയം കഴിഞ്ഞ ദിവസം ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മാവനുവേണ്ടി കേസ് നടത്തുന്നയാള്‍ക്കുനേരെ വധശ്രമമുണ്ടായിരുന്നു. വധശ്രത്തില്‍ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഉന്നാവോ കേസ് വിചാരണ നടക്കുന്ന കോടതിയിലെത്തി അഭിഭാഷകന്റെ സഹായിയുമായി കൂടിക്കാഴ്ച നടത്തി മടങ്ങുന്നതിനിടെയാണ് ആക്രമണം.

അമ്മാവനെതിരെ ആറ് കേസുകൾ

അമ്മാവനെതിരെ ആറ് കേസുകൾ

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു കാണിച്ച് വെള്ളിയാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാഖി പോലിസ് കേസെടുത്തത്. ബാലേന്ദ്ര സിങ്, രോഹിത് സിങ്, ധര്‍മ്മേന്ദ്ര സിങ്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ബലാല്‍സംഗക്കേസിലെ പരാതിക്കായിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരേ ആറ് കേസുകള്‍ ചുമത്തിയിരുന്നു.

തിഹാർ ജയിലിൽ

തിഹാർ ജയിലിൽ


ഇദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ജയിലിലേക്ക് പോവുന്നതിനിടെയാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിച്ചത്. അപകടത്തില്‍ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ 28നുണ്ടായ അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ എയിംസില്‍ ചികില്‍സയിലാണ്.

കോടതി നിർദേശം

കോടതി നിർദേശം

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നിന്നും എയിംസില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ അഭിഭാഷകനും എയിംസില്‍ ചികിത്സയിലാണ്. ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്.

English summary
CBI records statement of Unnao rape survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X