India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം തകര്‍ന്നു,സ്വകാര്യദൃശ്യങ്ങള്‍ പരസ്യമാക്കി; ഒടുവില്‍ കല്യാണി സിദ്ദുവിനെ കൊലപ്പെടുത്തി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകള്‍ കല്യാണി സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഏഴ് വര്‍ഷത്തെ അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

നീണ്ട ആറ് വര്‍ഷമാണ് സിബിഐ ഈ കേസിന് പിന്നാലെ നടന്നത്.ഹൈക്കോടതി ജഡ്ജിയുടെ കൊച്ചുമകനായിരുന്നുസിപ്പി സിദ്ദു. പ്രണയബന്ധം തകര്‍ന്നതിന്റെ പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് സിബിഐയുടെ കണ്ടെത്തിയത്. സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് കല്യാണിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ 4 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.

ഈ കേസിലെ ആദ്യ അറസ്റ്റാണിത്. സിബിഐ 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി അത് നാലു ദിവസമാക്കി ചുരുക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും വാഹനങ്ങളും കണ്ടെത്താനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണം എന്നാണ് സിബിഐയുടെ പറഞ്ഞത്.

പഞ്ചാബ്ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ് എസ് സിദ്ദുവിന്റെ കൊച്ചുമകന്‍ സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു 2015 സെപ്റ്റംബര്‍ 20ന് ആണ് കൊല്ലപ്പെട്ടത്. ചണ്ഡിഗഡിലെ ഒരു പാര്‍ക്കില്‍ 5 വെടിയുണ്ടകള്‍ ഏറ്റ
നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിദ്ദുവിനെ വെടിവച്ചുകൊന്ന ആള്‍ക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്തിയിരുന്നു.

'മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാന്‍ ചൂണ്ടയില്‍ കൊരുക്കാന്‍ കരുതിവച്ച ഇര ഞാനായിരുന്നു, പക്ഷേ..''മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാന്‍ ചൂണ്ടയില്‍ കൊരുക്കാന്‍ കരുതിവച്ച ഇര ഞാനായിരുന്നു, പക്ഷേ..'

സിപ്പി സിദ്ദു ദേശീയ ഷൂട്ടിങ് താരമായിരുന്നു , ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കൊപ്പം 2001ല്‍ പഞ്ചാബ് ദേശീയ ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

സിപ്പി സിദ്ദുവും കല്യാണി സിങ്ങും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സിദ്ദുവിനെ വിവാഹം ചെയ്യാണം എന്നായിരുന്നു കല്യാണിക്ക്. എന്നാല്‍, കല്യാണിയുമായുള്ള ബന്ധത്തെ സിദ്ദുവിന്റെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ഇതോടെ കല്യാണിക്ക് സിദ്ദുവിനോടു പകയായി. പിന്നീട് കല്യാണിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ സിദ്ദു കല്യാണിയുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതും കല്യാണിക്ക പ്രശ്‌നമുണ്ടാക്കി.

നിങ്ങളിങ്ങനെ പ്രണയിച്ച് പ്രണയിച്ച് അടിച്ചുപൊളിക്കൂന്നേ... പുതിയ ചിത്രങ്ങളുമായി സ്‌നേഹ ശ്രീകുമാര്‍

സിദ്ദു കൊല്ലപ്പെടുന്നതിനു രണ്ട് ദിവസം മുന്‍പ്, അതായത് 2015 സെപ്റ്റംബര്‍ 18ന് മറ്റു ചിലരുടെ മൊബൈല്‍ ഫോണുകള്‍ വഴി സിദ്ദുവിനെ ബന്ധപ്പെട്ട കല്യാണി, ചണ്ഡിഗഡിലെ സെക്ടര്‍ 27ലുള്ള ഒരു പാര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ നിര്‍ബന്ധിച്ചതായി സിബിഐ കണ്ടെത്തി. ഇതനുസരിച്ച് സെബ്റ്റംബര്‍ 18നും 20നും ഇടയില്‍ ഇരുവരും പാര്‍ക്കില്‍വച്ച് കണ്ടു.

cmsvideo
  Swapna Suresh Against KT Jaleel And P SreeRamakrishnan | പുതിയ ബോംബ് പൊട്ടിച്ച് സ്വപ്‌ന

  സിദ്ദു കൊല്ലപ്പെട്ട സംപ്റ്റംബര്‍ 20ന് വൈകുന്നേരം സിദ്ദുവിന്റെ ഒപ്പം കല്യാണിയും ഉണ്ടായിരുന്നതിനു തെളിവുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. അജ്ഞാതനായ അക്രമിയും കല്യാണി സിങ്ങും ചേര്‍ന്ന് സിപ്പി സിദ്ദുവിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് തുടരന്വേഷണത്തിലൂടെ കണ്ടെത്തി.

  English summary
  CBI revealed the reasons behind the death of national level shooter sippy sidhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X