കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിന് കാരണം ജാമ്യമില്ലാ വാറന്റ്, ചിദംബരം സഹകരിക്കുന്നില്ല, സിബിഐ വാദങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പി ചിദംബരത്തിന്റെ അറസ്റ്റിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ വാദങ്ങള്‍ തുടരുന്നു. ചിദംബരം അന്വേണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ് സിബിഐ കോടതിയില്‍ ഉന്നയിച്ചത്. അദ്ദേഹം സമര്‍ത്ഥനായത് കൊണ്ട് നേരത്തെ അറസ്റ്റ് ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നതായി സിബിഐ കോടതിയെ ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റ് ജാമ്യമില്ലാ വാറന്റിനെ തുടര്‍ന്നാണ് നടന്നതെന്നും സിബിഐ പറഞ്ഞു.

1

അതേസമയം ചിദംബരത്തെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഐഎന്‍എക്‌സ് മീഡിയ അഴിമതിയില്‍ ചിദംബരം മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും വ്യക്തമാക്കി. ചിദംബരത്തിന്റെ കുറ്റപത്രം തയ്യാറാക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു. ചിദംബരത്തെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്താല്‍ മാത്രമേ അഴിമതിയുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കൂവെന്നും സിബിഐ പറഞ്ഞു.

സിബിഐയെ പ്രതിനിധീകരിച്ചാണ് സോളിസിറ്റര്‍ ജനറലും കോടതിയില്‍ എത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ ചിദംബരത്തിന്റെ കൈവശമുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറയുന്നു. അതുകൊണ്ട് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിക്കളയ
ണം. തെളിവുകള്‍ ഉള്ള കേസില്‍ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കുമെന്നും സോളിസിറ്റര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ചില കാര്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിന് ചിദംബരത്തിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അഴിമതി പണത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുന്നതിന് ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന വാദമാണ് സിബിഐ ഉന്നയിച്ചത്. അതേസമയം ഇടപാടിന് അനുമതി നല്‍കിയ ഉന്നത ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഇത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ചിദംബരത്തിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത്.

നിയമപോരാട്ടം നടത്തണം, തെളിവുകള്‍ പ്രധാനം, ചിദംബരത്തിന്റെ അറസ്റ്റില്‍ തുറന്നടിച്ച് അഖിലേഷ്!!നിയമപോരാട്ടം നടത്തണം, തെളിവുകള്‍ പ്രധാനം, ചിദംബരത്തിന്റെ അറസ്റ്റില്‍ തുറന്നടിച്ച് അഖിലേഷ്!!

English summary
cbi says sc chidambaram arrest made on the basis of non bailable warrant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X